
ബ\rയജിംങ്ങ്: കൊതുകുജന്യ രോഗങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണു ചൈന കൊതുകുകളെ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രത്യേകമായി ഉല്‍പ്പാദിപ്പിച്ച അണുബാധയേറ്റ കൊതുകുകള്‍ അപകടകാരിയായ കൊതുകുളെ നശിപ്പിക്കുമെന്നാണ് ചൈനീസ് വിദ്ഗ്ധര്‍ പറയുന്നത്‍. കൊതുകിനെ കൊണ്ടു തന്നെ കൊതുകുകളെ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ശാസ്ത്രീയമായ രീതി.
ഇതിനായി കൊതുകുകളുടെ മുട്ടയോടൊപ്പം ബാക്ടീരിയയേയും ലബോറട്ടറിയില്‍ വളര്‍ത്തുകയാണു ശസ്ത്രഞ്ജര്‍. ഇത്തരത്തില്‍ 30 ലക്ഷം കൊതുകുകളെ ചൈന ആഴ്ചയില്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇവയെ പരീക്ഷണാടിസ്ഥാനത്തില്‍ ഗ്വാന്‍ഷോയ്ക്കു സമീപമുള്ള ദ്വീപിലാണു തുറന്നു വിടുന്നത്.
അണുബാധയുള്ള പൂര്‍ണ്ണവളര്‍ച്ച എത്തിയ ആണ്‍ കൊതുകുകളെയാണ് ഇത്തരത്തില്‍ തുറന്നുവിടുന്നത്. ഇവ പ്രകൃതിയിലെ കൊതുകുകളുമായി സമ്പര്‍ക്കത്തിലാകുകയും ഇതുവഴി ബാക്ടീരിയ പരക്കുകയും പ്രകൃതിലെ കൊതുകുകള്‍ നശിക്കുകയും ചെയ്യും. കൂടാതെ പ്രകൃതിയിലെ കൊതുകുകള്‍ക്കു പകര്‍ച്ചവ്യാധികള്‍ പരത്താനുള്ള കഴിവും ഇല്ലാതാകുന്നു.
കൊതുകുകളെ ഉല്‍പ്പാദിപ്പിക്കാനായി 5000 പെണ്‍കൊതുകുകളെയും 1,600 ആണ്‍ കൊതുകുകളേയും പ്രത്യേക കൂട്ടിലാക്കിയാണു വളര്‍ത്തുന്നത്. ഒരോ ആഴ്ചയിലും 50 ലക്ഷം കൊതുകുകളെ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഈ ഫാക്ടറിക്കുണ്ട്. 3,500 ചതുരശ്രവലുപ്പത്തിലുള്ള കൊതുകു ഫാക്ടറി 2012ലാണ് ആരംഭിച്ചത്. കൊതുകുകളുടെ എണ്ണത്തില്‍ 90 ശതമാനം കുറവു വന്നിട്ടുണ്ടെന്നു ഫാക്ടറിയുടെ ശില്‍പ്പിയായ ഷിയോംഗ് ഷി പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam