
ഷാങ്ഹായ്: ഇന്‍റര്‍നെറ്റിന്‍റെ അടിമയായ മകളെ ആ ദുശീലത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് മകള്‍ വിധിച്ചത് മരണം. ഇന്റര്‍നെറ്റ് അഡിക്ഷന്‍ സെന്‍ററില്‍ അയച്ച അമ്മയെ പതിനാറുകാരിയായ ചൈനീസ് പെണ്‍കുട്ടി കുത്തിക്കൊന്നു. ചൈനയിലെ വടക്കേയറ്റത്തുള്ള ഹെയ്‌ലോംഗ്ജിയാങിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
ഇന്റര്‍നെറ്റ് അഡിക്ഷന്‍, പെരുമാറ്റ ദൂഷ്യങ്ങള്‍ തുടങ്ങിയവയില്‍നിന്നൊക്കെ കുട്ടികളെ മോചിപ്പിക്കാനായി ചൈനയില്‍ പ്രത്യേക സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നിലായ പതിനാറുകാരിയാണ് ക്രൂരത ചെയ്തത്. ഫെബ്രുവരിയിലാണ് പെണ്‍കുട്ടി അഡിക്ഷന്‍ സെന്ററില്‍ എത്തിയത്.
സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ടതിനുശേഷമായിരുന്നു ഇത്. നാലു മാസം ചികിത്സ കഴിഞ്ഞ് പെണ്‍കുട്ടി ഇറങ്ങി. എന്നാല്‍, ക്രൂരമായ പീഡനങ്ങളും മര്‍ദ്ദന മുറകളുമാണ് സെന്‍ററില്‍ ഉണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ഇതിന്‍റെയെല്ലാം ദേഷ്യത്തിലാണ് അമ്മയെ കത്തികൊണ്ട് കുത്തിയത്. പെണ്‍കുട്ടി മുമ്പ് അച്ഛനെയും കുത്തി പരിക്കേല്‍പ്പിച്ചിരുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam