
റിയാദ്: ചാറ്റിങ് നടത്തിയ വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായ പത്തോന്‍പത് വയസുകാരനായ സൗദി യുവാവ് ‘അബൂസിന്‍’ അറസ്റ്റിലായി. ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ് വക്താവ് അറിയിച്ചു. അമേരിക്കക്കാരിയായ ക്രിസ്റ്റീന എന്ന കൗമാരക്കാരിയുമായാണ് അബൂസിന്‍ ചാറ്റിംഗ് നടത്തിയത്.
മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നിയമ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. യുവാവിനെ തുടര്‍ നിയമ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. ഇംഗ്ളീഷ് അറിയാത്ത അബൂസിന്‍റെയും അറബി അറിയാത്ത ക്രിസ്റ്റീനയുടെയും ചാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും അബൂസിന്‍ നിറഞ്ഞു നിന്നു. പിന്നീട് മറ്റ് പെണ്‍കുട്ടികളുമായുള്ള അബൂസിന്‍റെ ചാറ്റിങ് വീഡിയോകളും പ്രചരിച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam