Latest Videos

മസ്കിനെ പരിഹസിച്ച് ഹാസ്യ താരം; അക്കൌണ്ടിന് സ്ഥിര വിലക്കുമായി ഇലോണ്‍ മസ്കിന്‍റെ പ്രതികാരം

By Web TeamFirst Published Nov 7, 2022, 2:39 PM IST
Highlights

പ്രൊഫൈലിന്‍റെ പേര്  ഇലോണ്‍ മസ്ക് എന്ന് ഇട്ടതിന് പിന്നാലെ ആള്‍മാറാട്ടം എന്നാരോപിച്ചാണ് ഹാസ്യതാരത്തിനെതിരെ മസ്ക് വിലക്കിന്‍റെ വാളെടുത്തത്

പ്രശസ്ത ഹാസ്യതാരം കാത്തി ഗ്രിഫിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിന് നിരന്തര വിലക്കുമായി ഇലോണ്‍ മസ്ക്. പ്രൊഫൈലിന്‍റെ പേര്  ഇലോണ്‍ മസ്ക് എന്ന് ഇട്ടതിന് പിന്നാലെ ആള്‍മാറാട്ടം എന്നാരോപിച്ചാണ് ഹാസ്യതാരത്തിനെതിരെ മസ്ക് വിലക്കിന്‍റെ വാളെടുത്തത്. പരിഹാസത്തിന് എതിരെയുള്ള മസ്കിന്‍റെ പുതിയ ട്വിറ്ററിന്‍റെ നിലപാടെന്താണെന്ന് പറയാതെ വ്യക്തമാക്കുന്നതാണ് കാത്തിക്കെതിരായ നടപടി. നീല ടിക്കോട് കൂടിയ കാത്തിയുടെ ഒഫീഷ്യല്‍ പേജിനാണ് ആള്‍മാറാട്ടത്തിന് വിലക്ക് വന്നത്.

ഹാസ്യതാരമായി ആള്‍മാറാട്ടം നടത്തിയെന്ന് വ്യക്തമാക്കിയാണ് വിലക്ക്. തമാശയാണ് എന്ന് വ്യക്തമാക്കാതെ ഇത്തരം നടപടികളില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മസ്ക് വിശദമാക്കി. നേരത്തെ അക്കൌണ്ടിന് വിലക്ക് വരുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കുമായിരുന്നു. ഇനി ഇത് ഉണ്ടാവില്ലെന്നും മസ്ക് വ്യക്തമാക്കി. വേരിഫിക്കേഷന്‍ ലഭിച്ച അക്കൌണ്ടിലെ പേരുകളിലെ മാറ്റം പോലും വേരിഫിക്കേഷന്‍ നഷ്ടമാകുന്നതിന് കാരണമാവുമെന്നും മസ്ക് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ എന്നിവിടങ്ങളിലാണ് ട്വിറ്ററിലെ ബ്ലൂ ടിക്കിന് നിലവില്‍ പണം ഈടാക്കുന്നത്.

നേരത്തെ ട്വിറ്ററിന്റെ പുതിയ നയത്തെ വിമർശിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ ട്രോളിയിരുന്നു. ഒരു മാസത്തേക്ക് 8  ഡോളർ നൽകണമെന്നാണ് മസ്‌ക് ആവശ്യപ്പെട്ടത്. എന്നാൽ ചാർജ് 5 ഡോളറാക്കി 60 ശതമാനം ഡിസ്‌കൗണ്ട് നൽകിക്കൂടെ എന്നാണ് സൊമാറ്റോയുടെ പരിഹാസം. സബ്‌സ്‌ക്രിപ്‌ഷൻ ചാർജിലൂടെ ഭൂരിഭാഗം വരുമാനം നേടാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. 44  ബില്യൺ ഡോളർ മുതൽ മുടക്കി ട്വിറ്റർ വാങ്ങിയതോടെ ഈ പണം ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാനാണ് മസ്കിന്റെ ഉദ്ദേശ്യം. ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക്  അടുത്ത ആഴ്ച മുതൽ പണം ഈടാക്കിയേക്കും. വെരിഫൈഡ് അക്കൗണ്ടിങ്ങിന്റെ ബ്ലൂ ടിക്ക് ബാഡ്ജിനാണ് ട്വിറ്റർ പണം ഈടാക്കുക. പ്രതിമാസം 8 ഡോളറാണ് നിരക്ക്. 

click me!