നിബുരു വരും ലോകം "ശരിയാക്കും".!

Published : Jan 05, 2017, 10:29 AM ISTUpdated : Oct 05, 2018, 01:34 AM IST
നിബുരു വരും ലോകം "ശരിയാക്കും".!

Synopsis

ഭൂമിയുടെ അവസാനം പ്രവചിക്കുക എന്നത് ഒരു തരം തമാശയായി മാറിയിട്ടുണ്ട്‍. ഇത്തരത്തില്‍ ലോകാവസാന പ്രവചനം നടത്തുകയാണ് ചില ഗൂഢാലോചന സിദ്ധാന്തക്കാര്‍. 2017 ല്‍ എന്താ ലോകാവസാന പ്രവചനം ഒന്നും വന്നില്ലെ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയാണ് ഇവരുടെ പുതിയ പ്രവചനം.

നിബിരു എന്ന ഗ്രഹം 2017 ഒക്ടോബറില്‍ ഭൂമിയില്‍ വന്നിടിക്കുമെന്നും അങ്ങനെ ലോകം അവസാനിക്കുമെന്നുമാണ് പ്രവചനമാണ് ഡെവിഡെ മെഡെ എന്ന ഗൂഢാലോചന സിദ്ധാന്തക്കാരന്‍ രംഗത്ത് എത്തുന്നത്. പ്ലാനറ്റ് എക്സ് - ദി അറൈവല്‍ 2017 എന്ന പുസ്തകത്തില്‍ ഇത് ഇദ്ദേഹം വ്യക്തമാക്കുന്നു.

2003 മുതല്‍ ഭൂമിയുടെ നാശത്തിന് കാരണമാകും എന്ന് പ്രവചിക്കപ്പെടുന്ന സംഭവമാണ് നിബിരു കൂട്ടിയിടി. എന്നാല്‍ നാസപോലുള്ള ഏജന്‍സികള്‍ ഇതിനെ പലപ്പോഴും തള്ളികളഞ്ഞതാണ് എന്നതാണ് രസകരമായ കാര്യം. 

ലോകവസാന തിയറിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്, സൂര്യന്‍റെ വലിപ്പമുള്ള ഒരു നക്ഷത്രവും അതിന്‍റെ ഏഴു ഗ്രഹങ്ങളും സൗരയൂഥം ലക്ഷ്യമാക്കി എത്തുകയാണ്. ഭൂമിയുടെ ദക്ഷിണ ധ്രുവത്തിന്‍റെ ദിശയിലാണ് ഇവയുടെ സഞ്ചാരം. ഏഴു ഗ്രങ്ങളില്‍ ഒന്നാണ് നിബിരു. ഈ നക്ഷത്രവും ഗ്രഹങ്ങളും സൗരയൂഥം കടന്നു പോകുമ്പോള്‍ നിബിരു ഭൂമിയിലിടിക്കും. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍