ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്

Published : Jan 04, 2017, 07:14 AM ISTUpdated : Oct 05, 2018, 01:09 AM IST
ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്

Synopsis

ഫ്ലിപ്പ്കാര്‍ട്ട് ഐഫോണ്‍ 6ന്‍റെ വിലയില്‍ വന്‍ കുറവ് വരുത്തി. ഐഫോണ്‍ 6 ന്‍റെ 16 ജിബി പതിപ്പിന് 36,990 രൂപയില്‍ നിന്നും 31,990 രൂപയായാണ് ഫ്ലിപ്പ്കാര്‍ട്ട് കുറച്ചിരിക്കുന്നത്. ഈ 5000 രൂപയുടെ കുറവിന് പുറമേ ഫോണ്‍ എക്സേഞ്ച് ചെയ്യുകയാണെങ്കില്‍ ഈ ഫോണ്‍ 22,000 രൂപയ്ക്ക് ലഭിക്കും എന്ന ഓഫറുമുണ്ട്. പുറമേ ആക്സിസ് ബാങ്ക് ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്പ്കാര്‍ട്ട് നല്‍കും.

2014 ല്‍ ഇറങ്ങിയ ഐഫോണ്‍ 6ന്‍റെ സ്ക്രീന്‍ വലിപ്പം 4.7 ഇഞ്ചാണ്. എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. എ8 ചിപ്പാണ് 64 ബിറ്റോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 എംപിയാണ് പ്രധാന ക്യാമറ. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

OPPO K14 5G: 25000ൽ താഴെ വിലയിൽ ഒരേയൊരു പെർഫോമൻസ് മോൺസ്റ്റര്‍, ഒപ്പം സ്മൂത്ത്‌നെസിന്റെ രാജാവും
200MP ക്യാമറയും ശക്തമായ ബാറ്ററിയുമായി മോട്ടോ ജി87 പുറത്തിറങ്ങി