
ദില്ലി: കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടൻതന്നെ വെബ്സൈറ്റ് അധികൃതർ പൂട്ടി. പൂട്ടൽ താത്കാലികമാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻതന്നെ വെബ്സൈറ്റ് തിരികെകൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
കഴിഞ്ഞമാസം പാക്കിസ്ഥാനുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പുകൾ, എൻഎസ്ജിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ നുഴഞ്ഞുകയറിയിരുന്നു. കൂടാതെ, ഹാക്കർമാർ പ്രധാനമന്ത്രിയെയും ഇന്ത്യയെയും അപമാനിക്കുന്ന പോസ്റ്റുകൾ സൈറ്റിൽ ചേർക്കുകയും ചെയ്തു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam