
തിരുവനന്തപുരം: പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പൊരിഞ്ഞ പോര്. അനുകൂലിച്ചും എതിർത്തും വിവിധ ഹാഷ് ടാഗിലാണ് പ്രചാരണം. വാർഷിക ദിനത്തിൽ രാവിലെ ട്വിറ്റർ ഇന്ത്യ ട്രെൻഡിംഗിൽ ഫിറ്റ്നസ്സ് ചലഞ്ചിനും സ്റ്റെർലെറ്റ് പ്രൊട്ടസ്റ്റിനും മുകളിൽ ഒന്നാമതെത്തി ഫെയിൽഡ് പിണറായി ഗവണ്‍മെന്‍റ് എന്ന ഹാഷ്ടാഗ്.
സർക്കാറിന്‍റെ കോട്ടങ്ങളുടെ കണക്കെടുപ്പാണ് ഫെയിൽഡ് പിണറായി ഹാഷ് ടാഗ് പ്രചാരണം. വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവും അട്ടപ്പാടിയിലെ മധുവിന്‍റെ മരണവും രാഷ്ട്രീയകൊലപാതകങ്ങളുടെ കണക്കുമെല്ലാം ആയുധം.മറുവശത്ത് കേരള ലീഡ്സും 2 ഇയേഴ്സ് ഓഫ് പ്രോഗ്രസ്സും നേട്ടങ്ങളുടെ പട്ടിക നിരത്തി തിരിച്ചടിക്കുന്നു. ക്ഷേമപെൻഷൻ കൂട്ടിയതും പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കും മുമ്പെ വിതരണം ചെയ്തതും ഉയർത്തിക്കാട്ടുന്നു
കെപിസിസിയുടെ സൈബർ മീഡിയ സെല്ലാണ് ഫെയിൽഡ് പിണറായി പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. സൈബർ സഖാക്കൾക്കൊപ്പം ഭരണ നേട്ടം വാഴ്ത്തിപ്പാടാൻ മന്ത്രിമാർ തന്നെ നേരിട്ടിറങ്ങിയിട്ടുണ്ട്.
#FailedPinarayiGovernment Tweets
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam