ഇന്റര്‍നെറ്റ് സ്വകാര്യത: വമ്പന്‍മാര്‍ക്ക് മൂക്കുകയറിടാന്‍ യൂറോപ്പ്

Web Desk |  
Published : May 25, 2018, 12:52 PM ISTUpdated : Oct 02, 2018, 06:35 AM IST
ഇന്റര്‍നെറ്റ് സ്വകാര്യത: വമ്പന്‍മാര്‍ക്ക് മൂക്കുകയറിടാന്‍ യൂറോപ്പ്

Synopsis

ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തുകയും ഡാറ്റാ ദുരുപയോഗം തടയുകയുമാണ് ലക്ഷ്യം 

ബ്രസല്‍സ്: സൈബർ ലോകത്തെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾക്കും വിവാദങ്ങൾക്കുമിടെ യൂറോപ്യൻ യൂണിയനിൽ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ  നിലവിൽ വന്നു. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തുകയും ഡാറ്റാ ദുരുപയോഗം തടയുകയുമാണ് ജിഡിപിആര്‍ (GDPR) ന്‍റെ ലക്ഷ്യം. 

യൂറോപ്യൻ യൂണിയനിൽ ജീവിക്കുന്ന പൗരൻമാരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ  കമ്പനികൾക്കും നിയമം ബാധകമാണ്. ഒരു വ്യക്തിയെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്താവുന്ന എല്ലാ വിവരങ്ങളും ജി‍ഡിപിആറിൽ ഉൾപ്പെടും, ഓൺലൈൻ സേവനത്തിനായി സൈൻ അപ്പ് ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളിൽ കൂടുതൽ ശേഖരിക്കണമെങ്കിൽ ഇനി ഉപഭോക്താവിന്‍റെ അനുമതി വേണം. 


തങ്ങളെക്കുറിച്ച് എന്തൊക്കെ വിവരങ്ങളാണ് ശേഖരിച്ചിരിക്കുന്നത് എന്ന് ഉപഭോക്താവിന്  അറിയുവാനുള്ള അവകാശവും നിയമം നൽകുന്നുണ്ട്. താൽപര്യമുള്ളപ്പോൾ തങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നീക്കം ചെയ്യാനും കമ്പനികളോട് ആവശ്യപ്പെടാം. ഫേസ്ബുക്ക് ആമസോണും അടക്കമുള്ള വന്പൻമാർക്ക് മൂക്കുകയറിടുന്നതാണ് നിയമം
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം