ലുബാന്‍ വരുന്നു ഓഖി വന്ന വഴിയെ - കേരളം പ്രതീക്ഷിക്കേണ്ടത്

Published : Oct 04, 2018, 01:56 PM IST
ലുബാന്‍ വരുന്നു ഓഖി വന്ന വഴിയെ - കേരളം പ്രതീക്ഷിക്കേണ്ടത്

Synopsis

അതേ സമയം ലുബാന്‍ ഉണ്ടായില്ലെങ്കിലും ഇല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 8ന് ഉണ്ടാകും എന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്

കൊച്ചി: കേരളത്തില്‍ കനത്തമഴയ്ക്ക് കാരണമാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ പേര് ലുബാന്‍ എന്നായിരിക്കും. കാറ്റുകളുടെ പട്ടികയിലേക്ക് 53–ാമതായി ഒമാൻ നൽകിയ പേരാണിത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാർ ഉൾക്കടലിലും മധ്യേയാണ് ഇപ്പോഴുള്ള ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. നവംബര്‍ അവസാനം കേരള തീരത്ത് അടിച്ച ഓഖി സഞ്ചരിച്ച അതേ വഴിയിലായിരിക്കും ലുബാനും സഞ്ചരിക്കുക. ദക്ഷിണ കേരളത്തിൽ ശക്തമായ മഴ ഉണ്ടാക്കും ലുബാന്‍. എന്നാല്‍ കേരളത്തിന്‍റെ വടക്ക് ഇതിന്‍റെ ശക്തി കുറവായിരിക്കും.

അതേ സമയം ലുബാന്‍ ഉണ്ടായില്ലെങ്കിലും ഇല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 8ന് ഉണ്ടാകും എന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ തന്നെ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലാണ്.ചുഴലി ഒമാൻ തീരത്തു കരയിലേക്ക് അടിച്ചു കയറുമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ ഇതു കറാച്ചി–ഗുജറാത്ത് തീരത്തേക്കു കറങ്ങിത്തിരിയാനുള്ള സാധ്യതയുമായി യുഎസ് കാലാവസ്ഥാ കേന്ദ്രവും മറ്റും രംഗത്തുണ്ട്.

കേരളത്തിനു പടിഞ്ഞാറും തെക്കും ഭാഗത്ത് കടൽ പ്രക്ഷുബ്ധമായതോടെ ഇതുവഴി പോകുന്ന കപ്പലുകൾക്കും മുന്നറിയിപ്പു നൽകി. അസാധാരണ സാഹചര്യമായതിനാലാണ് ഇത്. ഇന്നു രാത്രിയോടെ മുഴുവൻ മൽസ്യത്തൊഴിലാളികളും കരയ്ക്കു കയറണമെന്ന മുന്നറിയിപ്പിന്റെ ഗൗരവം ഇതു വർധിപ്പിക്കുന്നു.

അതേ സമയം ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാനിർദേശം കണക്കിലെടുത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെയും ദുരന്തനിവാരണഅതോറിറ്റിയിലെയും ഉന്നതതല ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.

പ്രളയം നൽകിയ ദുരന്തത്തിന്‍റെ ആഘാതം മാറും മുന്‍പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. 

PREV
click me!

Recommended Stories

'മുള്ള് തൊണ്ടയിൽ കുടുങ്ങില്ല, ഇത് ചൈനയുടെ ഉറപ്പ്', മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന
എൻസെലാഡസിന്റെ ഉപരിതലത്തിന് താഴെയുള്ള സമുദ്രത്തിൽ ജൈവ തന്മാത്രകൾ, ഭൂമിക്ക് പുറത്ത് ജീവൻ?