അറബിക്കടലിലെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റാകുന്നു

Published : Oct 09, 2018, 09:01 AM IST
അറബിക്കടലിലെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റാകുന്നു

Synopsis

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 5 ദിവസം കൊണ്ട് തെക്കന്‍ ഒമാന്‍, യെമന്‍ തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങും. 

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അറബിക്കടലില്‍ മധ്യ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് നീങ്ങും. അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 5 ദിവസം കൊണ്ട് തെക്കന്‍ ഒമാന്‍, യെമന്‍ തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങും. അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യ കിഴക്ക് ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കാറ്റിന്റെ വേഗത 40-60 കിലോമീറ്റര്‍ വരെയായേക്കാം. മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ 12 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

PREV
click me!

Recommended Stories

'മുള്ള് തൊണ്ടയിൽ കുടുങ്ങില്ല, ഇത് ചൈനയുടെ ഉറപ്പ്', മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന
എൻസെലാഡസിന്റെ ഉപരിതലത്തിന് താഴെയുള്ള സമുദ്രത്തിൽ ജൈവ തന്മാത്രകൾ, ഭൂമിക്ക് പുറത്ത് ജീവൻ?