
ജോലി ഇതാണ് തുടര്‍ച്ചയായി 20 മണിക്കൂര്‍വരെ പോണ്‍ വീഡിയോകള്‍ കാണുക, ശമ്പളം ഒന്നരലക്ഷം രൂപയ്ക്ക് അടുത്ത്. ഡെന്‍മാര്‍ക്കിലാണ് വിചിത്രമായ ഈ ജോലി, ജോലിയുടെ പേര് പോണ്‍ജോക്കി എന്നാണ്. ജോലിയില്‍ എത്തുന്നവര്‍ക്ക് കമ്പനി സ്വന്തമായി ലാപ്ടോപ്പും കാണുവാനുള്ള പോണ്‍ വീഡിയോ ശേഖരവും നല്‍കും. എന്നാല്‍ പോണ്‍ വീഡിയോയുമായി ബന്ധപ്പെട്ടതല്ല ശരിക്കും ഈ ജോലി.
ഡെന്‍മാര്‍ക്കിലെ ബാറുകളിലും അതിന്‍റെ വാഷ് റൂമുകളിലും പ്ലേ ചെയ്യാനുള്ള 'ഇറോട്ടിക്ക്' സൗണ്ട് ട്രാക്കുകള്‍ തപ്പിയെടുക്കണം. അതിനാണ് വീഡിയോ കാണാല്‍. വിഡിയോ റിസര്‍ച്ചിലും സൗണ്ട് എഡിറ്റിങ്ങ് എന്നിവയിലും വിദഗ്ധരായവരെയെ ഈ ജോലിക്ക് പരിഗണിക്കൂ. ആണിനും പെണ്ണിനും അപേക്ഷിക്കാം. തുറന്ന മനസ്സുള്ളവരോട് കടന്നുവരാനാണ് തൊഴിലുടമ ക്രിസ്റ്റിയന്‍ വോന്‍ ഹോണ്‍സ് ലെത്ത് പറയുന്നത്.
ജോലിപ്പരസ്യത്തോട് വന്‍ പ്രതികരണമാണു ലഭിച്ചതെന്നും അടുത്തുതന്നെ ഇന്‍റര്‍വ്യൂ ആരംഭിക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam