
നമ്മള്‍ ചിലവഴിച്ച് കഴിഞ്ഞ ഒരോ ദിവസവും മരണത്തിലേക്ക് അടുക്കുന്നു എന്നാണ് പറയാറ്. എങ്കില്‍ നിങ്ങളുടെ മരണദിവസം പറയുന്ന ഒരു വച്ച് കൈയ്യില്‍ കെട്ടി ദിവസങ്ങള്‍ തള്ളിനീക്കിയാലോ. ഫ്രെഡ്രൈക് കോള്‍ട്ടിന്‍ ഡിസൈന്‍ ചെയ്ത ഈ ടിക്ക് വാച്ച് ഡെത്ത് വാച്ച് എന്നാണു അറിയപ്പെടുന്നത്.
നിങ്ങളുടെ കഴിഞ്ഞുപോയ സമയത്തെ ഓര്‍മ്മപ്പെടുത്തി ജീവിതത്തിനു അടുക്കും ചിട്ടയും കൈ വരുത്തുകയാണ് ഈ വാച്ചിന്‍റെ ലക്ഷ്യമത്രേ. ഇതു ധരിയ്ക്കുന്നതിനു മുന്‍പു നിങ്ങളുടെ വയസ്,ആരോഗ്യപരമായ അവസ്ഥകള്‍, ജീവിത ശൈലി എന്നീ വിവരങ്ങള്‍ നല്‍കണം.നിങ്ങളുടെ പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍,രോഗങ്ങള്‍ ഇവയും നല്‍കണം.
ഈ വിവരങ്ങള്‍ വച്ചു നിങ്ങള്‍ക്ക് ഒരു സ്കോര്‍ ലഭിയ്ക്കും അതില്‍ നിന്നു നിങ്ങളുടെ വയസ് അതായത് ജീവിച്ച് കഴിഞ്ഞ വര്‍ഷങ്ങളുടെ എണ്ണം കുറച്ച് ലഭിയ്ക്കുന്ന സംഖ്യയില്‍ നിന്ന് നിങ്ങളുടെ കൗണ്ട് ഡൗണ്‍ ആരംഭിയ്ക്കുന്നു ഈ വാച്ചില്‍.
മരണത്തിലേയ്ക്ക് അടുക്കുകയാണ് എന്നും അതുകൊണ്ട് ഓരോ നിമിഷങ്ങളും വിലപ്പെട്ടതും, കൃത്യമായി ചിലവാക്കേണ്ടതുമാണ് എന്നാണ് ഈ വാച്ച് ഓര്‍മ്മിപ്പിക്കുന്നത്. എഴുപതു ഡോളറിനു ഇത് ബുക്ക് ചെയ്യാം.ആയിരം ഡോളര്‍ വരെ വില വരുന്ന ലക്ഷ്വറി ഡയലും ലഭ്യമാണ് ഈ ടിക്ക് വാച്ചിന്.
(ചിത്രം -representative image)
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam