
ദില്ലി : വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഈ മാസം 25 മുതല്‍ വാട്ട്സ്ആപ്പ് സേവനം ലഭ്യമാകില്ല. സ്വകാര്യതാ നയം ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കളെ വാട്‌സ് ആപ് നിര്‍ബന്ധിക്കുന്നില്ല. പുതിയ നയവുമായി മുന്നോട്ട് പോവാന്‍ വാട്‌സ് ആപ്പിന് ഒരു തടസവുമില്ലെന്നും കോടതി നിരീക്ഷിച്ചു.
വാട്ട്സ്ആപ്പില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതോടെ ഉപഭോക്താവിന്‍റെ വിവരങ്ങള്‍ സെര്‍വറില്‍നിന്ന് നഷ്ടപ്പെടും. പുതിയ നയം അംഗീകരിക്കാതെ പുറത്ത് പോവുന്നവര്‍ക്ക് അക്കൗണ്ട് പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് വാട്‌സ് ആപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ദാര്‍ഥ് ലുത്ര ഹൈക്കോടതിയെ അറിയിച്ചു.
സെപ്തംബര്‍ 25 മുതലാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം നിലവില്‍ വരുന്നത്. ഇതോടെ നയം അംഗീകരിക്കാത്തവര്‍ക്ക് സേവനം ലഭ്യമാകില്ല. വാട്ട്സ്ആപ്പിന്‍റെ പുതിയ നയം നയം ഒരിക്കല്‍ തള്ളിയവര്‍ക്ക് പിന്നെ അംഗീകരിക്കാനുമാവില്ല. വാട്ട്സ്ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിച്ചവര്‍ക്ക് മാത്രമേ തുടര്‍ന്ന് വാട്‌സ് ആപ്പ് സേവനം ലഭിക്കൂ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam