
ബ്ലൂവെയ്ല്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസബുക്ക്, ഗൂഗിള്‍, യാഹൂ, എന്നിവയ്‌ക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. ബ്ലൂവെയില്‍ ഗെയിം നീക്കം ചെയ്യുന്നതിനെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കേന്ദ്രസര്‍ക്കാരിനോടും ദില്ലി പൊലീസിനോടും നടപടികള്‍ വിശദീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലൂവെയില്‍ ഗെയിം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാറും ആവശ്യപ്പെട്ടിരുന്നു. ഫേസ്‍ബുക്ക്, ഗൂഗിള്‍, വാട്ട്സാപ്പ്, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവരോടാണ് ഗെയിമിന്റെ ലിങ്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഗെയിമിന്റെ അപകട സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച ഉച്ചയ്ക്കാണ് ഐ.ടി മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇവ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam