ദിനോസറുകള്‍ക്ക് എങ്ങനെ വംശനാശം സംഭവിച്ചു; പുതിയ വെളിപ്പെടുത്തല്‍

By Web DeskFirst Published Jan 4, 2017, 5:03 AM IST
Highlights

ഫ്ലോറിഡ: ദിനോസറുകളുടെ മുട്ടവിരിയാന്‍ ആറുമാസത്തോളം എടുത്തിരുന്നതായി പുതിയ പഠനം. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പാലിയന്‍റോ ബയോളജിസ്റ്റ് ജോര്‍ജ്ജ് എറിക്ക്സണ്‍ ആണ് ഇത്തരം ഒരു വെളിപ്പെടുത്തലിന് പിന്നില്‍. ഇത് സംബന്ധിച്ച് നാഷണല്‍ അക്കാദമി ഒഫ് സയന്‍സില്‍ പുതിയ പേപ്പറിന്‍റെ ജോലിയിലാണ് ഇദ്ദേഹം.

ഫോസിലുകളില്‍ നിന്ന് ലഭിച്ച ഭ്രൂണത്തിന്‍റെ ട്രൈസിങ്ങിലൂടെയാണ് ഇത്തരം ഒരു കണ്ടെത്തല്‍. ഒപ്പം ലഭിച്ച ദിനോസര്‍ മുട്ടകളും പഠിച്ചു. ദിനോസറുകളുടെ വംശനാശത്തിന് കാരണങ്ങളില്‍ ഒന്ന് ഇതായിരിക്കാം എന്നും പഠനം പറയുന്നു.

ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ പതിച്ചതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണം എന്ന് പറയപ്പെടുന്നത്. ഇത്തരം ഒരു അപകടത്തിന് ശേഷം ആറുമാസം മുട്ടവിരിയണം എന്ന കാലയളവ് ഒരു പുനരുല്‍പാദനം ഇല്ലതാക്കിയെന്നാണ് റിപ്പോര്‍ട്ട്.

click me!