ജീവനക്കാരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ടെല്‍ക്കിന് 18 കോടി നഷ്ടം

By Web DeskFirst Published Jan 4, 2017, 3:15 AM IST
Highlights

കൊച്ചി: ജോലിസ്ഥലങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കമ്പനിക്ക് വന്‍ നഷ്ടമുണ്ടാക്കി, ഒടുവില്‍ കമ്പനി സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചു. ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍റ് ഇലക്ട്രിക്കല്‍സ് കേരളലിമിറ്റഡിന് ഇതുമൂലം നഷ്ടമായത് 18 കോടി രൂപ. ജോലി സമയത്തെ ഫോണ്‍ ഉപയോഗം കുറയ്ക്കണം എന്നു കമ്പനി ഒരു വര്‍ഷമായി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിരുന്നു. ടെല്‍ക്കില്‍ 540 സ്ഥിരം ജീവനക്കാരും 400 താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടെല്‍ക്ക് 2014-15 വര്‍ഷത്തില്‍ 33 കോടി നഷ്ടത്തിലായി. 

2015-16 വര്‍ഷം 14.78 കോടിയായിരുന്നു നഷ്ടം. അവസാന എട്ടുമാസത്തിനിടയില്‍  കമ്പനി 18 കോടി നഷ്ടത്തിലായി. തുടര്‍ന്നു ടെല്‍ക്ക് ഫോണ്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ജോലിസമയത്തെ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗത്തിനും ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിനും നിയന്ത്രിണം ഏര്‍പ്പെടുത്തി. 

തുടര്‍ന്ന് കമ്പനി ജീവനക്കാര്‍ക്കുപയോഗിക്കാന്‍ സാധാരണ ഫോണുകള്‍ നല്‍കി. ചെയര്‍മാനേയും എം ഡിയേയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്. കമ്പനിയുടെ എല്ലാ വകുപ്പുകളെയും ബന്ധിപ്പിക്കുന്ന ഇന്‍റര്‍കോം കണക്ഷനാണുള്ളത്. ജീവനക്കാര്‍ ജോലിക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ഉല്‍പ്പാദനത്തെ ബാധിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും ടെല്‍ക്ക് പറയുന്നു.

click me!