
ബെംഗളുരു: കേന്ദ്ര സർക്കാരിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്കിന്‍റെ 'എക്സ്'. കേന്ദ്രസർക്കാർ ഡിജിറ്റൽ സെൻസർഷിപ്പ് നടപ്പാക്കുന്നുവെന്ന് എക്സ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തുന്നു. 'എക്സി'ന്‍റെ ഗ്രോക്ക് എഐ ചാറ്റ് ബോട്ടിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെയാണ് ഹർജി. ഗ്രോക്കിൽ നിന്ന് ജനറേറ്റ് ചെയ്ത ചില എഐ ഉത്തരങ്ങളിൽ അസഭ്യമായ ഉള്ളടക്കമുണ്ടായിരുന്നു.
പതിവ് ഫിൽറ്ററിംഗ് സംവിധാനങ്ങളില്ലാത്ത എഐ ചാറ്റ് ബോട്ട് എന്ന പേരിലാണ് ഗ്രോക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ ചില ഉള്ളടക്കങ്ങൾ കേന്ദ്ര ഐടി മന്ത്രാലയം ഇടപെട്ട് ബ്ലോക്ക് ചെയ്തിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനവും സെൻസർഷിപ്പുമാണെന്നാണ് എക്സിന്‍റെ പരാതി. മോശം ഉള്ളടക്കമുള്ള ഓൺലൈൻ സൈറ്റുകൾക്ക് നോട്ടീസ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാക്കിയ സഹയോഗ് പോർട്ടലിനെതിരെയും എക്സ് പരാതിപ്പെടുന്നു. സഹയോഗ് പോർട്ടലിന്‍റെ നിയമാവലി പിന്തുടരില്ലെന്ന് നേരത്തേ എക്സ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam