
മുംബൈ: ഫ്ലിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍-8 ഓര്‍ഡര്‍ ചെയ്ത ടെക്കിക്ക് കിട്ടിയത് ബാര്‍ സോപ്പ്. നവി മുംബൈയിലെ പന്‍വേല്‍ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചീനയര്‍ തബ്രേജ് മെഹബൂബ് നഗ്രാലിക്കാണ് ഐഫോണിന് പകരം സോപ്പുകട്ട കിട്ടിയത്. സംഭവത്തില്‍ നഗ്രാലി ബൈക്കുള പോലീസില്‍ പരാതി നല്‍കി. 55000 രൂപ നല്‍കിയാണ് നഗ്രാലി ഫ്ലിപ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.
ജനുവരി 22നാണ് ഓര്‍ഡര്‍ ഡെലിവര്‍ ചെയ്തത്. ബോക്സ് തുറന്നു നോക്കിയപ്പോഴാണ് സോപ്പുകട്ടയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ. നഗ്രാലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്ലിപ്കാര്‍ട്ടിനെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
ഇത്തരം സംഭവം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ഫ്ലിപ്കാര്‍ട്ട് വക്താവ് വ്യക്തമാക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam