
സിലിക്കണ്‍ വാലി: സാംസങ്ങിനെതിരായ പകര്‍പ്പവകാശ കേസില്‍ ആപ്പിളിന് ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് യുഎസിലെ കോടതി ഉത്തരവിട്ടു. ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ ഗാലക്സിയില്‍ ചേര്‍ത്തുവെന്നാരോപിച്ചാണ് ആപ്പിൾ കേസ് നല്‍കിയത്.
2011 മുതൽ ഈ കേസ് ആരംഭിച്ചത്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ് ആപ്പിള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണം സാംസങ്ങ് നിഷേധിച്ചു. എന്നാൽ ആപ്പിളിന്റെ രണ്ട് പേറ്റന്റുകൾ സാംസങ്ങ് ലംഘിച്ചതായി കോടതി കണ്ടെത്തി.
സാന്‍ജോസിലെ നോർത്തൺ കലിഫോർണിയ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2012ല്‍ കീഴ്ക്കോടതി 6825 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം വിധിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിൽ 2015ൽ 2730 കോടി രൂപയായി നഷ്ടപരിഹാര തുക കുറച്ചിരുന്നു. എന്നാൽ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്‍പ്പന കുതിച്ചതോടെ കൂടുതൽ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു ആപ്പിൾ വീണ്ടും കോടതി കയറുകയായിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam