ഫേസ്ബുക്ക് ഇന്ത്യയില്‍ എക്സ്പ്രസ് വൈഫൈ അവതരിപ്പിക്കുന്നു

By Web DeskFirst Published May 6, 2017, 9:26 AM IST
Highlights

ദില്ലി: ഫേസ്ബുക്ക് ഇന്ത്യയില്‍ എക്സ്പ്രസ് വൈഫൈ അവതരിപ്പിക്കുന്നു. ഇന്‍റര്‍നെറ്റ്.ഓര്‍ജി എന്ന പദ്ധതി ഇന്ത്യയില്‍ ഉപേക്ഷിച്ച ശേഷമാണ് ഫേസ്ബുക്ക് ഫ്രീവൈഫൈ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏയര്‍ടെല്‍ ആണ് ഫ്രീവൈഫൈ പദ്ധതിയില്‍ ഫേസ്ബുക്കിന്‍റെ പങ്കാളികള്‍. രാജ്യത്തെമ്പാടും 20,000ത്തിനടുത്ത് ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കാനാണ് ഫേസ്ബുക്ക് പദ്ധതി.

എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് എങ്ങനെ എന്ന് സംബന്ധിച്ച് ഫേസ്ബുക്ക് കൃത്യമായ സൂചന നല്‍കുന്നില്ല.  ഏയര്‍ടെല്ലുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ 700 ഹോട്ട് സ്പോട്ടുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്ന ഫേസ്ബുക്ക് പിന്നീട് മറ്റ് സേവനദാതക്കളുമായി സംസാരിച്ച് ഈ പദ്ധതി വികസിപ്പിക്കും. റിലയന്‍സ് ജിയോ, വോഡഫോണ്‍, പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ എന്നിവയുമായി ഫേസ്ബുക്ക് ഇതിന്‍റെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഫ്രീ വൈഫൈ എന്നതിനപ്പുറം, പെയ്ഡ് മോഡലിലും എക്സ്പ്രസ് വൈഫൈ പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ട്. 2015 ല്‍ റിലയന്‍സ് കമ്യൂണിക്കേഷനുമായി ചേര്‍ന്ന് ഇന്‍റര്‍നെറ്റ്. ഓര്‍ഗിന്‍റെ ഫ്രീബേസിക്സ് ഇന്ത്യയില്‍ ഫേസ്ബുക്ക് അവതരിപ്പിച്ചെങ്കിലും ട്രായിയുടെ നിലപാടില്‍ അത് അവസാനിപ്പിക്കുകയായിരുന്നു. ഇതിന്‍റെ മറ്റൊരു രൂപമാണോ എക്സ്പ്രസ് വൈഫൈ എന്ന സംശയം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

അതേ സമയം ഗൂഗിള്‍ ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ ഹോട്ട് സ്പോട്ടുകള്‍ ഇപ്പോള്‍ തന്നെ നടപ്പിലാക്കി വരുന്നുണ്ട്.

click me!