കള്ളപ്പണ വെളിപ്പെടുത്തല്‍: ട്വിറ്ററും ഫേസ്ബുക്കും സംശയത്തിന്‍റെ നിഴലില്‍

Published : Nov 06, 2017, 04:11 PM ISTUpdated : Oct 05, 2018, 03:46 AM IST
കള്ളപ്പണ വെളിപ്പെടുത്തല്‍: ട്വിറ്ററും ഫേസ്ബുക്കും സംശയത്തിന്‍റെ നിഴലില്‍

Synopsis

ന്യൂയോര്‍ക്ക്: പാരഡൈസ് പേപ്പര്‍ എന്ന പേരില്‍ ലോകമെങ്ങുമുള്ള കള്ളപ്പണക്കാരുടെ രേഖകള്‍ ചര്‍ച്ചയാകുകയാണ്.ജർമൻ ദിനപത്രവും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ഐസിഐജെ) ചേർന്നാണ് ഇത്രയും വിവരങ്ങളുടെ രേഖകൾ പുറത്തുവിട്ടത്. ഇതിന്‍റെ അലയോലികള്‍ ഇപ്പോള്‍ ടെക് ലോകത്തും അലയടിക്കുന്നു.

180 രാജ്യങ്ങളിൽ നിന്നുള്ള കള്ളപ്പണക്കാരുടെയും കള്ളപ്പണം നിക്ഷേപിച്ചു പ്രവർത്തിക്കുന്ന കമ്പനികളുടെയും വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. സോഷ്യൽമീഡിയ കമ്പനികളായ ട്വിറ്ററും ഫെയ്സ്ബുക്കും പാരാസൈഡ് പേപ്പറിലെ വിവരങ്ങളിലുണ്ട്.  റഷ്യൻ സര്‍ക്കാരിന് കീഴിൽ വരുന്ന രണ്ടു കമ്പനികൾക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും രഹസ്യമായും പരോക്ഷമായും കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 

റഷ്യയിലെ പ്രമുഖ ടെക്കിയായ യൂറി മിൽനറാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും അനധികൃതമായി നിക്ഷേപം നടത്തിയിരിക്കുന്ന പ്രമുഖൻ. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ ഉപദേശകനുമായ ജേർഡ് കുഷ്നറുമായി ഇദ്ദേഹത്തിന് വ്യാപാര ബന്ധമുണ്ട്. 

ടെക് റിയൽ എസ്റ്റേറ്റ് കമ്പനിയായ കാഡ്രെയിൽ മിൽനർക്ക് നിക്ഷേപമുണ്ട്. ഈ സ്ഥാപനം ട്രംപിന്റെ മരുമകനും അദ്ദേഹത്തിന്റെ സഹോദരനും ചേർന്ന് സ്ഥാപിച്ചതാണ്. എന്നാൽ മിൽനർ ഒരിക്കൽ മാത്രമാണ് കുഷ്ന്‍റെ നേരിൽ കണ്ടിട്ടുള്ളുവെന്നും രേഖകൾ പറയുന്നു. 

അമേരിക്കൻ പ്രസിഡന്‍റെ തിരഞ്ഞെടുപ്പും ഫെയ്സ്ബുക്ക്, ട്വിറ്റർ സ്വാധീനവും ഇപ്പോഴും വൻ വിവാദ വിഷയമാണ്. ട്രംപിനെ വിജയിപ്പിക്കാൻ ഫെയ്സ്ബുക്ക് വഴി കോടികൾ ചിലവിട്ട് വ്യാജ വാർത്തകളും പോസ്റ്റുകളും പ്രചരിപ്പിച്ച് ക്യാംപെയിൻ നടത്തിയിരുന്നു. ഫെയ്സ്ബുക്ക് ക്യാംപെയിന് പിന്നിൽ റഷ്യയാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 

റഷ്യൻ ഉടമസ്ഥതയിലുള്ള വിടിബി ബാങ്ക് 191 മില്ല്യൻ ഡോളറാണ് മില്‍നർക്ക് നൽകിയത്. ഈ തുകയിൽ ഒരുഭാഗം പിന്നീട് ട്വിറ്റർ ഓഹരി വാങ്ങാൻ ഉപയോഗിച്ചു. റഷ്യൻ ഓയിൽ, ഗ്യാസ് കമ്പനി ഗാസ്പ്രമും മൾനറിന്റെ മൾട്ടി ഡോളർ ഫെയ്സ്ബുക്ക് ഇടപാടിലേക്ക് പണം നൽകി. 

ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇത്രയും പണം നിക്ഷേപിക്കാനുള്ള റഷ്യയുടെ താൽപര്യം എന്താണെന്ന് വ്യക്തതയില്ല. കൂടുതൽ പണമുണ്ടാക്കാൻ ലക്ഷ്യമിട്ടായിരിക്കും ഇതെന്നാണ് ഗാർഡിയൻ പത്രം നിരീക്ഷിക്കുന്നത്. റഷ്യക്കാരനായ മിൽനർക്ക് നിക്ഷേപമുണ്ടെന്ന് ട്വിറ്റർ വക്താവും വെളിപ്പെടുത്തിയിട്ടുണ്ട്. 
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു