
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് സഹസ്ഥാപകന്‍ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് 20 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ട്രംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഡസ്റ്റിന്‍ സംഭാവന നല്‍കിയത്.
താനും ഭാര്യയും ഇത് ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ഡസ്റ്റിന്‍ പറഞ്ഞു. ഹിലരി വിക്ടറി ഫണ്ട്, ഡെമോക്രാറ്റിക് കോണ്‍ഗ്രെഷണല്‍ ഗ്രൂപ്പ്, ദ ലീഗ് ഓഫ് കണ്‍സര്‍വേഷന്‍ വേട്ടേഴ്‌സ് വിക്ടറി ഫണ്ട് തുടങ്ങിയവയിലേക്കാകും ഡസ്റ്റിന്റെ സംഭാവന പോകുക. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സഹപാഠിയായിരുന്നു ഡസ്റ്റിന്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam