
മലയാളിയുടെ വാട്ട്സ്ആപ്പില്‍ കറങ്ങുകയാണ് രണ്ട് യുവതികള്‍. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തെക്കുറിച്ചോ ആ കഥാപാത്രം മരിക്കുന്നതിനെക്കുറിച്ചോ ഈ യുവതികള്‍ അറിഞ്ഞിരിക്കില്ല. ഫേസ്ബുക്കിലെ ഇവരുടെ പേരുകളാണ് മലയാളിക്ക് ചിരി സമ്മാനിക്കുന്നത്.
maricho baleta എന്ന പേരുള്ള ഫിലിപ്പെന്‍ യുവതിയുടെ അക്കൗണ്ടാണ് ഇത്. മംഗ്ലീഷില്‍ ഈ പേര് വായിച്ചാല്‍ 'മരിച്ചോ ബാലേട്ട' എന്ന് പറയാം. ഇവര്‍ യുഎഇയിലാണെന്ന് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പറയുന്നു.
എന്നാല്‍ ഇതിന് മറുപടിയായി Mari chilla അതായത് മരിച്ചില്ല, എന്ന അക്കൗണ്ട് തപ്പിയെടുത്ത വിരുതന്മാരുമുണ്ട് എന്തായാലും രണ്ടുപേരുടെയും പേരുകള്‍ മലയാളിയുടെ ഫേസ്ബുക്ക് വാട്ട്സ്ആപ്പ് പേജുകളില്‍ ചിരിയാകുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam