ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ്‍ ഉണ്ടാക്കിയ വ്യക്തി പറയുന്നത്

By Web DeskFirst Published Oct 9, 2017, 7:52 AM IST
Highlights

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഉപയോഗം ലഹരിപോലെയാകുകയാണെന്ന് ഫേസ്ബുക്ക് മുന്‍ എഞ്ചിനീയര്‍ ജസ്റ്റിന്‍ റോണെന്‍സ്റ്റീന്‍. ഫെയ്‌സ്ബുക്കിലെ ലൈക്ക് ബട്ടണ്‍ വികസിപ്പിച്ചത് ഇദ്ദേഹമാണ്. എന്നാല്‍ തന്‍റെ ഫോണില്‍ നിന്ന് എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളും അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗം ഹെറോയിന്‍റെ ലഹരി പോലെ കീഴ്‌പ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആപ്പുകള്‍ ഉപേക്ഷിച്ചത് എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

റെഡ്ഡിറ്റ്, സ്‌നാപ്ചാറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ജസ്റ്റിന്‍ ഉപേഷിച്ചത്. ഫേസ്ബുക്ക് ഉപയോഗം അത്യവശ്യത്തിന് മാത്രമാക്കി, അതും ലൈറ്റ് പതിപ്പ് മാത്രം. ഫേസ്ബുക്ക് ലൈക്കുകള്‍ വ്യാജ സന്തോഷമാണ് നല്‍കുന്നതെന്ന് ജസ്റ്റിന്‍ പറഞ്ഞു. 2007ലാണ് ജസ്റ്റിന്‍ ഫെയ്‌സ്ബുക്ക് ലൈക്ക് ബട്ടണ്‍ കണ്ടെത്തിയത്. 

അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം മടുപ്പും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുമെന്ന പഠനങ്ങള്‍ ശരിവയ്ക്കുന്നതാണ് ജസ്റ്റിന്റെ വാക്കുകളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗം മടുത്ത് ആപ്പുകള്‍ ഉപേക്ഷിച്ച ജസ്റ്റിന് കൂട്ടായി മറ്റൊരാള്‍ കൂടിയുണ്ട്.  ലൈക്ക് ബട്ടണ്‍ കണ്ടെത്തിയ ടീമില്‍ അംഗമായിരുന്ന ലേ പേള്‍മാനാണ് അത്. 

സോഷ്യല്‍ മീഡിയ ആപ്പുകള്‍ മടുത്തുവെന്ന് ലേ പേള്‍മാന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് ബ്ലോക്ക് ചെയ്യുന്നതിന് ബ്രൗസര്‍ പ്ലഗ് ഇന്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണ് അവര്‍.

click me!