ഫേസ്ബുക്കിന് ലഭിക്കാവുന്ന പിഴ; കണ്ണ് തള്ളി ടെക് ലോകം

By Web DeskFirst Published Apr 17, 2018, 10:36 AM IST
Highlights
  • അമേരിക്കന്‍ പ്രതിനിധി സഭയില്‍ ചോദ്യങ്ങളില്‍ വിയര്‍ത്ത ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് അടുത്തപണി വരുന്നു എന്ന് റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രതിനിധി സഭയില്‍ ചോദ്യങ്ങളില്‍ വിയര്‍ത്ത ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് അടുത്തപണി വരുന്നു എന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വന്‍തുക പിഴ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്‍റ ആസ്ഥിയെക്കാള്‍ വലിയ തുക  പിഴയായി എഫ് ടി സിക്ക് ചുമത്താന്‍ സാധിക്കും എന്നാണ്  നിയമവിദ്ഗധര്‍ പറയുന്നത്. 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാന്‍ വകുപ്പ് ഉണ്ട് എന്നാണു വിലയിരുത്തല്‍. 

ഫേസ്ബുക്ക് ഡാറ്റചോര്‍ച്ച സംബന്ധിച്ച ഫെഡറല്‍ ട്രേ‍ഡ് കമ്മീഷന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. 2011 ല്‍ ഫേസ്ബുക്കിന്‍റെ ഡേറ്റ കേസില്‍ ഫേസ്ബുക്കും എഫ്ടി സിയും ഒത്തു തീര്‍പ്പില്‍ എത്തിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചു കൊണ്ടു തന്നെ വേണമെങ്കില്‍ എഫ്  ടി സിക്കു ഫേസ്ബുക്കില്‍ നിന്ന് 7.1 ലക്ഷ കോടി പിഴയായി ഇടാക്കാം എന്നു പറയുന്നു. നിലവിലുള്ള ഒത്തുതീര്‍പ്പു പ്രകാരം നിയമം ലംഘിച്ചാല്‍ ഓരോ ഫേസ്ബുക്ക് ഉപയോക്താവിന്‍റെ പേരിലും 41,484 ഡോളര്‍ നല്‍കണം എന്നാണ് എഫ്ടിസി വെബ്‌സൈറ്റ് പറയുന്നത്. 

വാഷിങ്ടണ്‍ പോസ്റ്റ് ഫേസ്ബുക്ക് ഡേറ്റ ചോര്‍ത്തിയ അമേരിക്കകാരുടെ എണ്ണം പുറത്തു വിട്ടതനുസരിച്ച് എഫ് ടി സിക്ക് 7.1 ലക്ഷം കോടി ഡോളര്‍ വരെ പിഴയിടാക്കാം എന്നു പറയുന്നു.  എന്നാല്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്‍റെ കണക്കു പ്രകാരം ഏകദേശം 1.63 ലക്ഷം ഡോളര്‍ മാത്രമാണ് പ്രചാരത്തിലുള്ളത് ഇത്രയും വലിയ തുക പിഴയിട്ട് എഫ്ടിസി ഫെയ്‌സ്ബുക്കിനെ പൂട്ടിക്കാനുള്ള ചെറിയൊരു സാധ്യത പോലും ഇല്ലെന്നാണ് അവലോകകര്‍ പറയുന്നത്. 

എന്നാല്‍, എഫ്ടിസിയുടെ അന്വേഷകന്‍ ഫെയ്‌സ്ബുക്ക് നടത്തിയിരിക്കുന്നത് 2011ലെ ഒത്തുതീര്‍പ്പ് ഉടമ്പടിയുടെ ലംഘനമാണെന്നു കണ്ടെത്തിയാല്‍ പിഴയുടെ ഒരു ചെറിയ ശതമാനം ഇട്ടാല്‍ പോലും ഫെയ്‌സ്ബുക്കിന് ഊരാക്കുടുക്കാകാം.

click me!