
ന്യൂയോര്‍ക്ക്: സൗജന്യ വൈഫൈ ഇടങ്ങള്‍ കണ്ടെത്താനുള്ള പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. ദീര്‍ഘയാത്ര ചെയ്യുന്നവര്‍ക്കും മറ്റും സഹായകരമാകുന്നതാണ് ഈ ഫീച്ചര്‍. യാത്രമധ്യയുള്ള ഏറ്റവും അടുത്ത വൈഫൈ സ്‌പോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതായിരിക്കും ഈ ഫീച്ചര്‍.
ഫേസ്ബുക്കിന്‍റെ ഐ ഒ എസ് ആപ്പില്‍ ഫീച്ചര്‍ പരീക്ഷണടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു എന്ന് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുത്ത രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫൈന്‍ഡ് വൈഫൈ ഓപ്ഷന്‍ പരീക്ഷണാര്‍ത്ഥത്തില്‍ നല്‍കുന്നുണ്ടെന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ഫീച്ചര്‍ ഉപയോഗിച്ച് പേരും നെറ്റ്‌വര്‍ക്കിന്‍റെ സ്വഭാവവും ഉള്‍പ്പെടെയുള്ള സൗജന്യ വൈഫൈ സ്‌പോട്ടിന്‍റെ വിവരങ്ങളായിരിക്കും ഫേസ്ബുക്ക് ഉപയോക്താവിന് ലഭിക്കുക. ഫീച്ചര്‍ ആക്‌സസ് ചെയ്യണം എങ്കില്‍ ഉപയോക്താവ് ഫേസ്ബുക്കിന് ലൊക്കേഷന്‍ നല്‍കണം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam