ഡിസ് ലൈക്കുമായി ഫേസ്ബുക്ക്

Published : Mar 09, 2017, 11:58 AM ISTUpdated : Oct 04, 2018, 07:10 PM IST
ഡിസ് ലൈക്കുമായി ഫേസ്ബുക്ക്

Synopsis

ഏറെ നാളായി പറഞ്ഞു കേട്ടിരുന്ന ഡിസ്‌ലൈക് റിയാക്ഷന്‍ ബട്ടന്‍ ഫേസ്ബുക്ക് വൈകാതെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലൈക്ക് കൊടുക്കുമ്പോള്‍ തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ച ചുരുട്ടിയ മുഷ്ടിയുടെ തലതിരിഞ്ഞ രൂപമായിരിക്കും ഡിസ്‌ലൈക്ക് ബട്ടണ്‍.  മെസഞ്ചറിലാണ് ഡിസ്‌ലൈക്ക് ബട്ടണ്‍ ആദ്യം പരീക്ഷിക്കുക. നിലവിലുള്ള ആറ് റിയാക്ഷനുകള്‍ക്ക് ഒപ്പമായിരിക്കും ഡിസ്‌ലൈക്ക് ബട്ടന്‍റെ സ്ഥാനം എന്നാണ് റിപ്പോര്‍ട്ട്. 

ഒരു വര്‍ഷം മുന്‍പാണ് ഫേസ്ബുക്ക് വിവിധ റയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷംകൈാണ്ട് 300 ബില്ല്യന്‍ റിയാക്ഷനുകളാണ് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്. ഈ സമയത്തും 'ഡിസ്‌ലൈക്ക്' ബട്ടണ്‍ വരുന്നു എന്ന്  പറഞ്ഞുകേട്ടിരുന്നു എങ്കിലും ഇതുവരെയും അത് പ്രാവര്‍ത്തികമായില്ല. നിലവില്‍ Like, Love, Haha, Wow,Sad,Angry ബട്ടനുകളാണ് ഫേസ്ബുക്കില്‍ ഉള്ളത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വൈറൽ എഐ കാരിക്കേച്ചര്‍ ട്രെൻഡ്; ഒളിഞ്ഞിരിക്കുന്നത് വന്‍ സൈബർ അപകടം?
ഐഫോൺ 18 പ്രോ മോഡലുകളുടെ ഡിസൈൻ രഹസ്യങ്ങൾ പുറത്തായി; വരുന്നത് ക്യാമറയിലടക്കം വൻ അപ്‌ഗ്രേഡുകൾ