ഫേസ്ബുക്ക് മെസഞ്ചര്‍ വന്‍ മാറ്റവുമായി എത്തുന്നു

By Web TeamFirst Published Oct 25, 2018, 8:48 AM IST
Highlights

മെസഞ്ചറിന്‍റെ നാലാം തലമുറ അപ്ഡേഷനാണ് ഇപ്പോള്‍ എത്താനിരിക്കുന്നത്. ഇന്‍റര്‍ഫേസിലും ഡിസൈനിലും മെസഞ്ചര്‍ അടിമുടി മാറും എന്നാണ് വിവരം

സന്‍ഫ്രാന്‍സിസ്കോ: 130 കോടിയോളം ആളുകളുള്ള ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ചാറ്റ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഇപ്പോള്‍ ഇതാ മെസഞ്ചറിന്‍റെ പുതിയ പതിപ്പ് വലിയ മാറ്റങ്ങളുമായി എത്തുന്നു. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ടെക് സൈറ്റുകള്‍ വിവരം പുറത്ത് വിട്ടിട്ടുണ്ട്.

മെസഞ്ചറിന്‍റെ നാലാം തലമുറ അപ്ഡേഷനാണ് ഇപ്പോള്‍ എത്താനിരിക്കുന്നത്. ഇന്‍റര്‍ഫേസിലും ഡിസൈനിലും മെസഞ്ചര്‍ അടിമുടി മാറും എന്നാണ് വിവരം. നിലവിലെ ഒന്‍പത് ടാബ് വേര്‍ഷന് പകരമായി, കൂടുതല്‍ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേര്‍ഷനില്‍ ഉള്ളത്. ചാറ്റ്, പീപ്പീള്‍ , ഡിസ്‌ക്കവറി എന്നീ മൂന്ന് പ്രധാന ടാബുകളാണ് പുതിയ മെസെഞ്ചറിന്‍റെ സവിശേഷത. 

മെസേജിങ്ങും, ചാറ്റിങ്ങുകളും 'ചാറ്റ്' ഓപ്ഷന് കീഴിലാണ് വരുന്നത്. 'പീപ്പിള്‍' ഓപ്ഷനില്‍ കോണ്‍ടാക്ടുകളും ഓണ്‍ലൈന്‍ സ്‌റ്റോറികളും ഇതില്‍ ലഭ്യമാവും. 'ഡിസ്‌ക്കവറി' ഓപ്ഷന് കീഴിലായിരിക്കും ഗെയിംബിസിനസ്സ് ഇടപാടുകള്‍ വരുന്നത്. ബിസിനസ്സിനും, ഉപഭോക്തൃ സമ്പര്‍ക്കത്തിനുമുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. 

ലളിതമായ മെസേജിങ് ആപ്പായാണ് മെസെഞ്ചറിന്‍റെ തുടക്കം. പിന്നീട് ഘട്ടം ഘട്ടമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക വഴി ഓഡിയോ, വീഡിയോ ചാറ്റ് വരെ നിലവില്‍ മെസെഞ്ചറിലൂടെ സാധ്യമാണ്. മെസെഞ്ചര്‍ നിലവില്‍ അതിന്‍റെ നവീകരണ പാതയിലാണെന്നും കൂടുതല്‍ ഫീച്ചറുകള്‍  ലഭ്യമാക്കുമെന്നും മെസഞ്ചര്‍ ചീഫ് സ്റ്റാന്‍ ചഡ്‌നോവ്‌സ്‌കി അറിയിച്ചു.

click me!