
മുംബൈ: പുതിയ ന്യൂസ്ഫീഡ് മാറ്റത്തിലൂടെ ഫേസ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. 2300 കോടി ഡോളര്‍ എങ്കിലും ഫേസ്ബുക്കിന് പുതിയ പരിഷ്കാരത്തിലൂടെ നഷ്ടം സംഭവിക്കുമെന്ന് സൈബര്‍ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പുതിയ പരിഷ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ 4 ശതമാനം ഫേസ്ബുക്കിന്‍റെ ഷെയറുകളുടെ മൂല്യം ഇടിഞ്ഞിരുന്നു. എന്നാല്‍ പുതിയ മാറ്റത്തില്‍ നിന്നും പിന്നോട്ട് ഇല്ലെന്നാണ് ഫേസ്ബുക്കിന്‍റെ തീരുമാനം.
ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്ക്. 200 കോടിയില്‍ ഏറെ അംഗങ്ങള്‍ ഉള്ള ഫേസ്ബുക്ക്, ഒരു സോഷ്യല്‍ മീഡിയ എന്നതിനപ്പുറം ജീവിതത്തിന്‍റെ ഏല്ലാ മേഖലകളിലും ഇടപെടുന്ന രീതിയിലേക്ക് വളരാനുള്ള ശ്രമത്തിലാണ്. അതിനാല്‍ തന്നെയാണ് പുതിയ സാങ്കേതക വിദ്യകള്‍ അവര്‍ സ്വന്തമാക്കുകയും. അവരുടെ കൈയ്യിലുള്ള വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നത്.
എന്നാല്‍ അടിസ്ഥാനപരമായി ഫേസ്ബുക്ക് ഇന്നും ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ഇടമാണ്. ഈ ദൗത്യം പലപ്പോഴും സ്വയം ഓര്‍മ്മിപ്പിക്കുന്നയാളാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്. എന്നാല്‍ ഈ ദൗത്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഫേസ്ബുക്ക് വീണ്ടും. അടുത്തിടെ ഫേസ്ബുക്ക് ഫീഡുകളില്‍ പരസ്യങ്ങളും, ബ്രാന്‍റുകളും, ന്യൂസ് ലിങ്കുകളും നിറയുന്നെന്നും അതിനാല്‍ തങ്ങള്‍ക്ക് കുടുംബപരമായും, വ്യക്തിപരമായും ലഭിക്കേണ്ട പോസ്റ്റുകള്‍ കാണുന്നില്ലെന്ന് പല ഉപയോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam