ഫേസ്ബുക്ക് കമന്‍റ് ബോക്സില്‍ 'കരിങ്കോഴി കുഞ്ഞുങ്ങളുടെ' തരംഗം

Published : Feb 18, 2019, 04:56 PM IST
ഫേസ്ബുക്ക് കമന്‍റ് ബോക്സില്‍ 'കരിങ്കോഴി കുഞ്ഞുങ്ങളുടെ' തരംഗം

Synopsis

കമന്‍റായി ആദ്യമെത്തുന്നത് കരിങ്കോഴി മുതലാളിമാരായിരിക്കും. കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക എന്നു പറഞ്ഞ് ഒരു നമ്പര്‍ സഹിതമാണ് കമന്‍റുകളായി ചിത്രം പ്രചിക്കുന്നത്

കൊച്ചി: ഫേസ്ബുക്കില്‍ കരിങ്കോഴികള്‍ തരംഗമാകുകയാണ്.  ഫേസ്ബുക്ക് ടൈംലൈനിൽ പോസ്റ്റിട്ടവരുടെയൊക്കെ കമന്‍റ് ബോക്സുകളിൽ കരിങ്കോഴി എത്തുന്നുണ്ട്. കരിങ്കോഴിയെ കണ്ടാല്‍ ഉടന്‍ അവിടെ ഒരു നൂറു ഹഹ റിയാക്ഷന്‍ കിട്ടും എന്നതാണ് പുതിയ ഫേസ്ബുക്ക് ട്രെന്‍റ്.  ഒരുദിനം എങ്ങനെയാണ് കരിങ്കോഴി കുഞ്ഞുങ്ങള്‍ വൈറലായി എന്നതാണ് പലരും ആലോചിക്കുന്നത്. നേരത്തെ പലരുടെയും കമന്‍റ് ബോക്സില്‍ കണ്ടിരുന്ന പോസ്റ്റ് വൈറലായത് ഇങ്ങനെയാണ്.

തന്‍റെ പടത്തിന്‍റെ ഡീഗ്രേഡിംഗിനെതിരെ അഡാര്‍ ലൗവ് സംവിധായകന്‍ ഒമര്‍ ലുലു ഒരു പോസ്റ്റിട്ടു.  കമന്‍റായി ആദ്യമെത്തുന്നത് കരിങ്കോഴി മുതലാളിമാരായിരിക്കും. കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക എന്നു പറഞ്ഞ് ഒരു നമ്പര്‍ സഹിതമാണ് കമന്‍റുകളായി ചിത്രം പ്രചിക്കുന്നത്. ഒമര്‍ ലുലുവിൽ തുടങ്ങി ഇപ്പോള്‍ ഫേസ്ബുക്കിൽ കൂടുതൽ ലൈക്കുകളും ഫോളോവേഴ്സുുമുള്ള ആളുകളുടെയെല്ലാം പോസ്റ്റിന് ചുവട്ടിൽ ഈ കരിങ്കോഴി പോസ്റ്റ് കാണാം.

നിരവധി ട്രോള്‍ ഗ്രൂപ്പുകളിലും കരിങ്കോഴി കുഞ്ഞുങ്ങള്‍ മീം ആയി. എന്നാല്‍ ഒപ്പം തന്നെ കരിങ്കോഴിക്ക് പിന്നാലെ ഉണ്ണിയപ്പവും ഒട്ടകവും ആട്ടിന്‍കാട്ടവും കോഴിക്കാഷ്ടവുമൊക്കെ വച്ചും കമന്‍റുകള്‍ പ്രവഹിക്കുകയാണ്. ഫേസ്ബുക്കിന് പിന്നാലെ വാട്സാപ്പിലും ഈ കരിങ്കോഴി തമാശകള്‍ വിറ്റഴിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ആമസോൺ ഫ്രീഡം സെയിൽ: വമ്പൻ ഓഫറുകൾ വരുന്നു
മെറ്റയെ വിറപ്പിച്ച് കേന്ദ്രം; കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ മുതൽ എഐ പിഴവ് വരെ കടുത്ത ചോദ്യങ്ങൾ