നിങ്ങളുടെ മുഖം തന്നെ ഫേസ്ബുക്കില്‍ ഇമോജിയാക്കാം

Published : May 18, 2016, 09:46 AM ISTUpdated : Oct 04, 2018, 11:26 PM IST
നിങ്ങളുടെ മുഖം തന്നെ ഫേസ്ബുക്കില്‍ ഇമോജിയാക്കാം

Synopsis

നിങ്ങളുടെ മുഖം തന്നെ ഫേസ്ബുക്കില്‍ ഇമോജിയാക്കാം. ഇതിന് സഹായിക്കുന്ന പേറ്റന്‍റ് അടുത്തിടെയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയത്. നിങ്ങള്‍ ടാഗ് ചെയ്യപ്പെട്ട ഫോട്ടോകള്‍ വച്ച് നിങ്ങളുടെ മുഖത്തിന് മാച്ചായ ഇമോജി നിര്‍മ്മിക്കപ്പെടും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.

ഇത് നിലവില്‍ വന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കിലുള്ള ഇമോജികള്‍ക്ക് പുറമേ പുതിയ സെറ്റ് ഇമോജികളും എത്തും. നിങ്ങളുടെ മുഖത്തിന്‍റെ ഇമോജികളില്‍ വിവിധ ഭാഗങ്ങളും നിറയ്ക്കാന്‍ സാധിക്കും എന്നാണ് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വന്തം മുഖം ഉപയോഗിച്ച് തന്നെ ചില വിഷയങ്ങളില്‍ വികാരം പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ യൂസര്‍ എന്‍ഗേജ്മെന്‍റ് കൂട്ടും എന്നാണ് ഫേസ്ബുക്കിന്‍റെ പ്രതീക്ഷ. 

എന്നാല്‍ പുതിയ സാങ്കേതിക വിദ്യ എപ്പോള്‍ നിലവില്‍ വരും എന്ന കാര്യത്തില്‍ ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.  ദ നെക്സ്റ്റ് വെബ് ആണ് ചില സ്ക്രീന്‍ ഷോട്ടുകളോടെ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

OPPO K14 5G: 25000ൽ താഴെ വിലയിൽ ഒരേയൊരു പെർഫോമൻസ് മോൺസ്റ്റര്‍, ഒപ്പം സ്മൂത്ത്‌നെസിന്റെ രാജാവും
200MP ക്യാമറയും ശക്തമായ ബാറ്ററിയുമായി മോട്ടോ ജി87 പുറത്തിറങ്ങി