പോക്കിമോന്‍ ഗോയ്‌ക്കെതിരെ ഇന്ത്യയിലും ഫത്വ

By Web DeskFirst Published Aug 8, 2016, 3:14 AM IST
Highlights

ദില്ലി: പോക്കിമോന്‍ ഗോയ്‌ക്കെതിരെ ഇന്ത്യയിലും ഫത്വ പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിലെ ബെയ്‌റിയിലെ ദര്‍ഗ ആല ഹസ്‌റതിലെ ആത്മീയ നേതാവ് മുഫ്തി മുഹമ്മദ് സലിം നൂറിയാണ് ഫാത്വയുമായി രംഗത്ത് എത്തിയത്. പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് പോക്കിമോന്‍റെ ഉപയോഗം എന്നാണ് നൂറി പറയുന്നത്.

പോക്കിമോന്‍ കളിച്ച് പ്രാര്‍ത്ഥിക്കുന്നവരുടെ ഇടയിലേക്ക് പ്രവേശിക്കുന്നത് ദര്‍ഗയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നൂറി പറയുന്നു. സൗദി അറേബ്യയിലും പോക്കിമോന്‍ ഗെയിം നിരോധിച്ചിരിക്കുകയാണ്. മൗലാന ഖമര്‍ റാസ എന്നു പറയുന്ന പോര്‍ട്ട് ലൂയിസിലുള്ള ഇസ്ലാമിക പണ്ഡിതന്‍റെ അടുത്ത് പോക്കിമോന്‍ ഗെയിം അണ്‍ ഇസ്ലാമിക് ആണോയെന്ന് ചോദിച്ച് മൗറീഷ്യസിലെ രണ്ട് നിവാസികള്‍ എത്തിയിരുന്നെന്നും, തുടര്‍ന്ന് ഗെയിമിനെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ്  ഗെയിമിനെ അണ്‍ഇസ്ലാമിക് ആക്കാനുള്ള തീരുമാനം എടുത്തതെന്നും നൂറി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പോക്കിമോന്‍ ഗെയിം കളിയ്ക്കുന്നത് ആളുകള്‍ ശ്രദ്ധയില്ലാതെയാണ്. പോക്കിമോനെ പിടിക്കാനായി കണ്ണുകള്‍ എപ്പോഴും സ്മാര്‍ട്ട്‌ഫോണില്‍ ആയിരിക്കുന്നതിനാല്‍ പരിസരം മറന്നായിരിക്കും ആളുകള്‍ നടക്കുന്നത്. പോക്കിമോന്‍ ഗെയിം ഒട്ടും സുരക്ഷ ഇല്ലാത്ത ഗെയിമാണ്. ഇത് ഇസ്ലാമില്‍ നിരോധിച്ച ഗെയിമാണെന്നും നൂറി പറയുന്നു.

click me!