
ക്യൂന്‍സ്ലാന്‍റ്: പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന ഏറ്റവും വലിയ മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കുകള്‍. 2050 ആകുമ്പോഴേക്കും സമുദ്രത്തില്‍ മത്സ്യങ്ങളേക്കാളും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ന്യൂസിലന്‍ഡ് സ്വദേശിയും എന്‍ജിനിയറുമായ പീറ്റര്‍ ലൂയിസ് പുതിയ യന്ത്രം കണ്ടുപിടിച്ചത്. ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്കിനെ സ്ഥിര ഉപയോഗത്തിനുവേണ്ടി തയാറാക്കാനാണ് ഈ ഉപകരണം.
ഇതുപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യത്തെ വലിയ മര്‍ദത്തില്‍ അമര്‍ത്തി കോണ്‍ക്രീറ്റ് കട്ടകള്‍ക്കു സമമാക്കി എടുക്കുകയാണ് ചെയ്യുന്നത്. വീടുകള്‍ നിര്‍മിക്കാന്‍ ഈ പ്ലാസ്റ്റിക് കട്ടകള്‍ ഉപയോഗിക്കാം. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുന്ന കമ്പികളിലൂടെ ഈ കട്ടകള്‍ ഇറക്കിവച്ചാണ് ഭിത്തിയുണ്ടാക്കുന്നത്.
ഇതിനു ശേഷം സാധാരണ ഭിത്തികള്‍ ചാന്ത് ഉപയോഗിച്ച് തേയ്ക്കാറുള്ളതുപോലെ തേയ്ക്കുകയാണ് ചെയ്യുന്നത്. ലോകത്തുടനീളം ഇത്തരത്തില്‍ പ്ലാസ്റ്റിക് റീസൈക്ലിംഗ് മെഷീനുകള്‍ വിറ്റഴിക്കുകയാണ് പീറ്റര്‍ ലൂയിസിന്‍റെ ലക്ഷ്യം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam