ഗൂഗിള്‍ ലെന്‍സ് - ഒരു വിസ്മയം തന്നെ

By Web DeskFirst Published May 9, 2018, 12:52 PM IST
Highlights
  • ഒരു ചിത്രത്തില്‍ എന്താണെന്ന് മനസ്സിലാക്കാനും അതിന്‍റെ വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ചിത്രങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്

ഒരു ചിത്രത്തില്‍ എന്താണെന്ന് മനസ്സിലാക്കാനും അതിന്‍റെ വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ചിത്രങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്. അതായത് നിങ്ങള്‍ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ലെന്‍സിന് സാധിക്കും. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണിലെ ഫോട്ടോ സ്റ്റോറേജായ ഗൂഗിള്‍ ഫോട്ടോയുമായാണ് കൃത്രിമ ബുദ്ധി അനുബന്ധമായ ഈ ടെക്നോളജി ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. 

ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. വലിയതോതില്‍ വിഭാവനം ചെയ്തിരിക്കുന്ന  ഈ ടെക്നോളജി ആദ്യഘട്ടത്തില്‍ എന്ന നിലയിലാണ് ഗൂഗിള്‍ ഫോട്ടോസുമായി സംയോജിപ്പിക്കുന്നത്. ഗൂഗിളിന്‍റെ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ച സാങ്കേതിക വിദ്യയുടെ ഫസ്റ്റ് ലുക്ക് സി-നെറ്റ് നടത്തിയത് കാണാം

click me!