വാട്‍സ്ആപ് കൂടുതല്‍ ഈസിയാവുന്നു; പുതിയ അഞ്ച് അപ്ഡേറ്റുകള്‍

Published : Dec 12, 2017, 05:32 PM ISTUpdated : Oct 04, 2018, 10:31 PM IST
വാട്‍സ്ആപ് കൂടുതല്‍ ഈസിയാവുന്നു; പുതിയ അഞ്ച് അപ്ഡേറ്റുകള്‍

Synopsis

പുതിയ സംവിധാനങ്ങളുമായി വാട്‍സ്ആപ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍ നിങ്ങളുടെ ചാറ്റിന്റെ സ്വഭാവം തന്നെ മാറ്റുന്ന അഞ്ച് പുതിയ അപ്ഡേറ്റുകളാണ് മാസങ്ങള്‍ക്കകം നിങ്ങളുടെ ഫോണില്‍ വരാനിരിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് പതിപ്പുകളില്‍ ഇപ്പോള്‍ തന്നെ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്ഡേറ്റുകള്‍ ഇവയാണ്...


നിലവില്‍ വാട്‍സ്ആപിലെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഫോണില്‍ മറ്റൊന്നും ചെയ്യാനാവില്ല. ഇത് പരിഹരിച്ച് വീഡിയോ ഒരു ചെറിയ വിന്‍ഡോയിലേക്ക് ചുരുക്കിയ ശേഷം ഫോണില്‍ മറ്റ് കാര്യങ്ങളും ചെയ്യാനാവുന്ന സംവിധാനമാണിത്. ഒരു ഫ്ലോട്ടിങ് വിന്‍ഡോയില്‍ വീഡിയോ പ്ലേ ചെയ്യാനും കഴിയും


ഗ്രൂപ്പില്‍ ഏതെങ്കിലും ഒരു ചാറ്റ് നടക്കുന്നതിനിടെ ഒരാളോട് മാത്രമായി എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ അതിനു സൗകര്യം വരും. ഏത് മെസേജിനാണോ ഇങ്ങനെ മറുപടി അയക്കേണ്ടത് ആ മെസേജിന് അടുത്ത് കാണുന്ന ആരോ സെലക്ട് ചെയ്ത ശേഷം സ്വകാര്യമായി മെസേജ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം.


ബ്ലോക്ക് ചെയ്തിരിക്കുന്നയാളെ അണ്‍ബ്ലോക്ക് ചെയ്യാന്‍ കോണ്‍ടാക്ടില്‍ അയാളുടെ പേരില്‍ ടച്ച് ചെയ്ത ശേഷം മെസേജ് അയക്കാം.


വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന് ഏതെങ്കിലും മറ്റൊരാളെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ ഒരു ലിങ്ക് അയക്കാന്‍ കഴിയും.  ഇതുപയോഗിച്ച് നേരെ ഗ്രൂപ്പിലെത്താം.


ഷേക് സെന്‍സറുള്ള ഫോണുകളില്‍ വാട്‍സ് ആപിലെ കോണ്‍ടാക്ട് അസ് ഓപ്ഷന്‍ ലഭിക്കാന്‍ ഇത് ഉപയോഗിക്കാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍