
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലും വന്‍ വാര്‍ത്തയായിരുന്നു. വമ്പന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ മുന്നോട്ടുവെച്ചത്. കോടികളുടെ വില്‍പനയാണ് അഞ്ചു ദിവസങ്ങളിലായി നടന്നത്. അന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും ഓഫറുകളുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും രംഗത്തെത്തുന്നു. ദീപാവലിയോട് അടുപ്പിച്ച് വീണ്ടും ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്താനാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും ലക്ഷ്യമിടുന്നത്. ഒക്‌ടോബര്‍ ആദ്യവാരത്തോടെ ആയിരിക്കും പുതിയ വില്‍പനയെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഷോപ്പിങ് പൂരത്തിലൂടെ ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഏകദേശം ഒമ്പതിനായിരം കോടി രൂപയുടെ വില്‍പനയാണ് നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം അധിക വില്‍പനയാണ് ഇത്തവണ നടന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam