ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ആരംഭിച്ചു

Published : Sep 22, 2022, 11:20 AM IST
ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ആരംഭിച്ചു

Synopsis

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഉടമകളാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം കിഴിവും കൂടി ലഭിക്കും. ഇതിനു പുറമേ പുതിയ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട്  200 രൂപ കിഴിവും നൽകുന്നുണ്ട്.

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ഇന്ന് ആരംഭിച്ചു. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മാത്രമായാണ് വില്പന ഇന്ന് ആരംഭിച്ചിരിക്കുന്നത്. ബാക്കിയുള്ള ഉപഭോക്താക്കൾക്ക് നാളെ മുതൽ വിൽപ്പനയിൽ പങ്കെടുക്കാനാകും. ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകൾ, ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, സ്മാർട്ട് വാച്ചുകൾ, ടിവികൾ എന്നിവ പോലുള്ള ഉപകരണങ്ങൾക്ക് സെയിലിൽ 80 ശതമാനം വരെ കിഴിവുണ്ട്. കൂടാതെ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഉടമകളാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം കിഴിവും കൂടി ലഭിക്കും. ഇതിനു പുറമേ പുതിയ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട്  200 രൂപ കിഴിവും നൽകുന്നുണ്ട്.

ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇപ്പോൾ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ൽ നൽകുന്ന ഡീലുകളും ഓഫറുകളും പ്രയോജനപ്പെടുത്താം. ഈ വിൽപ്പന സെപ്റ്റംബർ 30 വരെ ലൈവായിരിക്കുമെന്ന് ഫ്ലിപ്കാർട്ട് പറഞ്ഞു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എട്ടു ശതമാനം കിഴിവും അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. എല്ലാ ദിവസവും പുലർച്ചെ 12 മണിക്കും എട്ടു മണിക്കും വൈകുന്നേരം നാല് മണിക്കും പുതിയ 'ക്രേസി ഡീലുകൾ' അവതരിപ്പിക്കും. 'ഏർലി ബേർഡ് സ്പെഷ്യൽസ്', 'ടിക്ക് ടോക്ക് ഡീലുകൾ' എന്നിവ നൽകുന്ന 'റഷ് അവർ' ഡീലുകളും വഴി ഓരോ മണിക്കൂറിലും പുതിയ ഓഫറുകൾ ഉണ്ടാകും.

ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്‌മാർട്ട്‌ഫോണുകൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാണ്. മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ ഡീലുകൾ, സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവയും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ഗെയിമിംഗ് ആക്‌സസറികൾ എന്നിവയിലും മറ്റും 80 ശതമാനം വരെ വില കിഴിവ് ലഭ്യമാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും