ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡെയിസ് സെയിൽ ഉടനാരംഭിക്കും; കാത്തിരിക്കുന്നത് കിടിലൻ ഓഫറുകൾ

Published : Sep 11, 2022, 10:54 AM IST
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡെയിസ് സെയിൽ ഉടനാരംഭിക്കും; കാത്തിരിക്കുന്നത് കിടിലൻ ഓഫറുകൾ

Synopsis

ഗൂഗിൾ പിക്‌സൽ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത്  43,999 രൂപയായിരുന്നു ഇതിന്റെ വില.

ഉപയോക്താക്കൾ കാത്തിരുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൻ ഡെയിസ് സെയിൽ ഉടനെ ആരംഭിക്കും. രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയാണ് ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും വൻ കിഴിവുകളായിരിക്കും ലഭിക്കുന്നത്. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി വെളിപ്പെടുത്തിയിട്ടില്ല.

ഈ മാസം 13 ന് സെയിൽ ആരംഭിക്കുമെന്നാണ് സൂചന. ഫ്ലിപ്കാർട്ട് സെയിലിൽ പിക്സൽ 6എ, നത്തിങ് ഫോൺ (1) എന്നിവയുൾപ്പെടെയുള്ള 5ജി ഫോണുകൾക്ക് വൻ ഇളവുകളായിരിക്കും ഏർപ്പെടുത്തുക. കൂടാതെ  ബിഗ് ബില്യൻ ഡേയ്‌സ് സെയിലിൽ ഗൂഗിൾ പിക്‌സൽ 6 എയ്ക്ക് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഗൂഗിൾ പിക്‌സൽ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത്  43,999 രൂപയായിരുന്നു ഇതിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്ലിപ്കാർട്ട് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ബാങ്ക് കാർഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നത്തിങ് ഫോൺ (1) ഇന്ത്യയിൽ 28,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് സൂചന. ഈ ഫോൺ നിലവിൽ 33,999 രൂപയ്ക്കാണ്  ഫ്ലിപ്കാർട്ടിൽ
 വിൽക്കുന്നത്. അതായത് നത്തിങ് ഫോൺ (1) വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ബാങ്ക് കാർഡിലൂടെയായിരിക്കും ഈ കിഴിവ് ലഭിച്ചേക്കുക. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില.

പിക്സൽ 6എ, നത്തിങ് ഫോൺ എന്നിവയ്‌ക്കൊപ്പം ചാർജർ ലഭിക്കില്ല. റിയൽമീ  9 Pro 14,999 രൂപയ്ക്കാണ് ലഭിക്കുന്നത്. വിൽപ്പന സമയത്ത് റിയൽമീ 9 4G 12,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ 5G വേരിയന്റ് റീട്ടെയിൽ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമീ GT 2 Pro 26,999 രൂപയ്ക്ക് വിൽക്കും. ഒപ്പോ റെനോ 8 5G-യിൽ വാങ്ങുന്നവർക്ക് 22,000 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവുകളും ലഭിക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആപ്പിൾ; കാരണമിത്
പ്രതിമാസം 8600 രൂപ! സ്റ്റാര്‍ലിങ്ക് ഇന്ത്യ നിരക്കുകള്‍ വെബ്‌സൈറ്റില്‍; ഇന്ത്യക്കാര്‍ മുഖം തിരിക്കുമെന്നറിഞ്ഞതോടെ യൂടേണ്‍ അടിച്ച് സ്പേസ് എക്‌സ്?