ട്വീറ്റ് എഡിറ്റ് ചെയ്യാം, പക്ഷെ നിശ്ചിത സമയത്തിനുള്ളിൽ, നിശ്ചിത തവണ മാത്രം, പുതിയ ട്വിറ്റർ അപ്ഡേറ്റ് അറിയാം

By Web TeamFirst Published Sep 11, 2022, 1:25 AM IST
Highlights

എഡിറ്റ് ബട്ടൺ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള പുതിയ അപ്ഡേറ്റാണ് ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്.

എഡിറ്റ് ബട്ടൺ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ. ട്വീറ്റ് ചെയ്ത് 30 മിനിറ്റിനകം ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള പുതിയ അപ്ഡേറ്റാണ് ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ട്വിറ്റർ ബ്ലൂ വരിക്കാർക്കാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. 30 മിനിറ്റിനുള്ളിൽ അഞ്ച് എഡിറ്റുകൾ മാത്രമേ ട്വിറ്റർ ഉപയോക്താക്കൾക്ക് ചെയ്യാനാകൂ. 

ഈ സമയപരിധിയ്ക്ക് ഉള്ളില് ഉപയോക്താവിന് അക്ഷരത്തെറ്റുകൾ തിരുത്താനും മീഡിയ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ടാഗുകൾ എഡിറ്റ് ചെയ്യാനും കഴിയും. ന്യൂസിലാൻഡിലെ ട്വിറ്റർ ബ്ലൂ വരിക്കാർക്ക് എഡിറ്റ് ബട്ടൺ തുടക്കത്തിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് ട്വിറ്റർ ഉപയോക്താക്കളുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

കൂടാതെ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ എഡിറ്റ് പരിധി മാറ്റണമോ എന്ന് ചിന്തിക്കുന്നതായും സൂചനയുണ്ട്.എഡിറ്റ് ബട്ടണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ട്വിറ്റർ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. എഡിറ്റ് ചെയ്‌ത ട്വീറ്റ് ട്വീക്ക് ചെയ്‌തതായി സൂചിപ്പിക്കുന്നതിന് ഒരു ഐക്കൺ, ലേബൽ, ടൈംസ്റ്റാമ്പ് എന്നിവ ഉപയോഗിച്ച് അടയാളപ്പെടുത്തും. യഥാർത്ഥ പോസ്റ്റിനൊപ്പം ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ഉപയോക്താക്കൾക്ക് പരിശോധിക്കാൻ കഴിയും. 

സെൻഡ് ബട്ടൺ അമർത്തി മുപ്പത് സെക്കൻഡിനുള്ളിൽ ഒരു ട്വീറ്റ് ക്യാൻസൽ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന അൺഡു ഫീച്ചറും ട്വിറ്റർ പുറത്തിറക്കിയിട്ടുണ്ട്.  ഓസ്‌ട്രേലിയ, കാനഡ, യുഎസ് എന്നിവിടങ്ങളിലെ ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്കായി ട്വിറ്റർ ഈ ഫീച്ചർ പുറത്തിറക്കുമെന്ന് റിപ്പോർട്ട് പറയുന്നു. എഡിറ്റ് ഫീച്ചർ  തെറ്റായ വിവരങ്ങളോ ക്രിപ്‌റ്റോ തട്ടിപ്പുകളോ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്ന ആശങ്കയുണ്ട്. 

Read more: സോഷ്യൽമീഡിയയിലെ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് ; പണിയാകുമെന്ന് മുന്നറിയിപ്പ്

ആദ്യത്തെ കുറച്ച് ആഴ്‌ചകളിൽ ഒരു രാജ്യത്ത് മാത്രമായി ഫീച്ചർ പ്രാദേശികവൽക്കരിക്കുമെന്നും ആളുകൾ എഡിറ്റ് ട്വീറ്റ് ഫീച്ചർ ഉപയോഗിക്കുന്നത് കൃത്യമായി നിരീക്ഷിച്ചതിന് ശേഷം പിന്നീട് ഇത് വിപുലീകരിക്കാനുമാണ് ട്വിറ്ററിന്റെ പദ്ധതി. എഡിറ്റ് ഫീച്ചറുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണം ഉണ്ടായിട്ടുണ്ട്. പുതിയ ഫീച്ചർ എങ്ങനെയായിരിക്കും എന്നത് എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കി അവർ അത് പതിവായി ഉപയോഗിക്കാൻ തുടങ്ങിയാൽ മാത്രമേ അറിയാൻ കഴിയൂ.നേരത്തെ ഡിസ്‌ലൈക്ക് ബട്ടണും കമ്പനി പുറത്തിറക്കിയിരുന്നു.

click me!