
ജി.എസ്.ടി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഇപ്പോഴുള്ള സ്റ്റോക്കുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് ഓണ്‍ലൈന്‍ സ്റ്റോറുകള്‍. അതിന്‍റെ ഭാഗമായി തന്നെയാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഡ്രീംഫോണ്‍ സെയില്‍ നടക്കുന്നത്. ആപ്പിള്‍ ഐഫോണ്‍, ഗൂഗിള്‍ പിക്സല്‍, മോട്ടോ ഫോണുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവാണ് ഈ വില്‍പ്പനയില്‍ നല്‍കുന്നത്. ജൂണ്‍ 22 മുതല്‍ 24 വരെയാണ് ആകര്‍ഷകമായ എക്സേഞ്ച് ഓഫറുകളും, നോ കോസ്റ്റ് ഇഎംഐ അടക്കം നല്‍കി ഓഫര്‍ വില്‍പ്പന പൊടിപൊടിക്കുന്നത്.
ഐഫോണിന്‍റെ 5എസ്, 6, 6എസ്, 6 എസ് പ്ലസ് ഫോണുകള്‍ കുറഞ്ഞത് 2000 രൂപവരെ കിഴിവ് ലഭിക്കും. ഐഫോണ്‍ 7 പ്ലസ് 128 ജിബി പതിപ്പിന് 25 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിച്ചേക്കാം എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പറയുന്നത്.
ഐഫോണ്‍ 6എസ് 32 ജിബി പതിപ്പിന് ശരിക്കുള്ള വിലയായ 47,999 ല്‍ നിന്നും 31 ശതമാനം കിഴിവില്‍ 32,999ന് ലഭിക്കും. 6എസ് പ്ലസ് യഥാര്‍ത്ഥ വിലയായ 56,999 ല്‍ നിന്നും 28 ശതമാനം വിലക്കുറവോടെ 40,999 രൂപയ്ക്ക് ലഭിക്കും.
ഗൂഗിള്‍ പിക്സല്‍ 32 ജിബി പതിപ്പ് 39,999 രൂപയ്ക്ക് പുതിയ ഓഫറില്‍ ലഭിക്കും. ഇതിന്‍റെ ഒറിജിനല്‍ വില 57,000 രൂപയാണ്. ഇഎംഐ 1940 രൂപയ്ക്കാണ് ആരംഭിക്കുന്നത്. 15,000 രൂപ വരെ കിഴിവ് പിക്സല്‍ എക്സ് എല്‍ ഫോണുകള്‍ക്കും ഫ്ലിപ്പ് കാര്‍ട്ടില്‍ ലഭിക്കും. മോട്ടോ എക്സ് പ്ലേ യഥാര്‍ത്ഥ വിലയായ 18,499 ല്‍ നിന്നും കുറച്ച് 13,499 രൂപയ്ക്കാണ് വില്‍ക്കുന്നത്. എക്സേഞ്ച് ഓഫറില്‍ ഫോണ്‍ 12,500നും ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam