- Home
- Technology
- ഇൻസ്റ്റഗ്രാമിന് എട്ടിന്റെ പണി! കൗമാരക്കാർക്ക് ആവശ്യപ്പെടാതെ തന്നെ അശ്ലീല ചിത്രങ്ങൾ; മെറ്റയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ഇൻസ്റ്റഗ്രാമിന് എട്ടിന്റെ പണി! കൗമാരക്കാർക്ക് ആവശ്യപ്പെടാതെ തന്നെ അശ്ലീല ചിത്രങ്ങൾ; മെറ്റയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കൗമാരക്കാരായ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം അനാവശ്യമായി അശ്ലീല ചിത്രങ്ങൾ കാണിക്കുന്നുവെന്ന് മെറ്റയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. 19 ശതമാനം കൗമാരക്കാരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർവേ പറയുന്നു.
15

Image Credit : Getty
സോഷ്യൽ മീഡിയയിലെ അപകടം
ഇന്ത്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധിയില്ല. അതിനാൽ കുട്ടികളടക്കം ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇത് കുട്ടികൾക്ക് അപകടമുണ്ടാക്കുന്നുവെന്നാണ് മെറ്റയുടെ റിപ്പോർട്ട്.
25
Image Credit : Getty
അശ്ലീല ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു
13-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ ആവശ്യപ്പെടാതെ തന്നെ അശ്ലീല ചിത്രങ്ങൾ കാണുന്നു. 19 ശതമാനം കൗമാരക്കാരും തങ്ങൾക്ക് ഇത്തരം ചിത്രങ്ങൾ കാണേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
35
Image Credit : Getty
കൗമാരക്കാരിൽ ചെലുത്തുന്ന സ്വാധീനം
കാലിഫോർണിയയിൽ ഫയൽ ചെയ്ത ഒരു കേസിന്റെ ഭാഗമായാണ് മെറ്റ ആഭ്യന്തര സർവേ നടത്തിയത്. ഈ റിപ്പോർട്ട് അവർ കാലിഫോർണിയ കോടതിയിൽ സമർപ്പിച്ചു. ഇത്തരം ചിത്രങ്ങൾ കൗമാരക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കേസിൽ ഇൻസ്റ്റഗ്രാം മേധാവി ആദം മൊസ്സേരിയെ കോടതി വിസ്തരിച്ചു.
45
Image Credit : Asianet News
കുട്ടികളെ ലക്ഷ്യമിടുന്നു
ഇൻസ്റ്റഗ്രാം മനഃപൂർവം കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൗമാരക്കാരെ ഇൻസ്റ്റഗ്രാമിന് അടിമകളാക്കാൻ വേണ്ടിയാണ് അനാവശ്യവും അശ്ലീലവുമായ ചിത്രങ്ങൾ കാണിക്കുന്നതെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.
55
Image Credit : Getty
ഇൻസ്റ്റഗ്രാമിന് നിയമപരമായ പ്രതിസന്ധി
ഇൻസ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണം ശക്തമാണ്. താൽപര്യമില്ലാത്ത അശ്ലീല ചിത്രങ്ങൾ കാണാൻ നിർബന്ധിതരാകുന്നത് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും പരാതിയുണ്ട്. ഇതോടെ ഇൻസ്റ്റഗ്രാം വലിയ നിയമനടപടികൾ നേരിടുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam
Latest Videos

