ഗൂഗിള്‍ പിക്സല്‍ 2 ഫോണ്‍ വന്‍ വിലക്കുറവില്‍

Published : Dec 29, 2017, 03:42 PM ISTUpdated : Oct 04, 2018, 04:21 PM IST
ഗൂഗിള്‍ പിക്സല്‍ 2 ഫോണ്‍ വന്‍ വിലക്കുറവില്‍

Synopsis

ഫ്ലിപ്പ്കാര്‍ട്ട് ജനുവരി 3ന് നടത്തുന്ന 2018 മൊബൈല്‍ ബോണാസയില്‍ ഗൂഗിള്‍ പിക്സലിന്‍റെ പുതിയ മോ‍ഡലുകള്‍ വന്‍ വിലക്കുറവില്‍ നേടാന്‍ അവസരം. പിക്സല്‍ 2 64 ജിബി പതിപ്പിന് ഇപ്പോള്‍ വില 61,000 രൂപയാണ്. ഇത് 18 ശതമാനം വിലക്കുറവില്‍ 49,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ ദിനത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ഇതിന് പുറമേ എക്സേഞ്ച് ഓഫറും ലഭിക്കും. ഇത് 18,000 രൂപവരെ ലഭിക്കും അതിനാല്‍ തന്നെ ഫോണ്‍ ചിലപ്പോള്‍ 31,999 രൂപയ്ക്ക് സ്വന്തമാക്കാം.  ഇതേ സമയം പിക്സല്‍ 2 എക്സ് എല്‍ ഫോണിനും ഓഫറുണ്ട്. ഇപ്പോള്‍ 76,999 രൂപയാണ് ഈ ഫോണിന്‍റെ വില.

18,000 രൂപ എക്സേഞ്ച് ഓഫറിലൂടെ ഈ ഫോണ്‍ 58,999 രൂപയ്ക്ക് ലഭിക്കും. ഇതേ സമയം ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് 5 ശതമാനം വരെ കിഴിവ് ലഭിക്കും. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2 എക്സ് എല്‍ ഫോണുകള്‍ എത്തിയത്.

Flipkart offers a great deal on the Google Pixel 2 Pixel 2 XL

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം
ചാറ്റ്ജിപിടി ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും ശ്രദ്ധയ്‌ക്ക്; പുതിയ നിയമങ്ങൾ അറിയൂ