ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു

Published : Oct 05, 2018, 01:20 PM IST
ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു

Synopsis

ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന വിൽപ്പനയിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും

ഫ്ലിപ്കാർട്ട് 'ബിഗ് ബില്യൻ ഡേയ്സ്' 2018 ന്‍റെ ഭാഗമായി ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന വിൽപ്പനയിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും. ഇതിന് ഒപ്പം തന്നെ നോ കോസ്റ്റ് ഇഎംഐകൾ, ഫ്ലിപ്കാർട്ട് പേ ലേറ്റർ, കാർഡ്‌ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പ്രത്യേകം ഇളവുകൾ നൽകുന്നു. ഫോൺ പേ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.

ഓണർ 10, ഓണർ 9i, ഓണർ 9N, ഓണർ 7എ, ഓണർ 7S, ഓണർ 9 ലൈറ്റ്, ഓണർ 8 പ്രോ എന്നി മോഡലുകളുടെ വിലയിലാണ് വന്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇത് പ്രകാരം  8,000 രൂപയുടെ കിഴിവോടെ 32,999 രൂപ വിലയുള്ള ഓണർ 10 ഹാൻഡ്സെറ്റ് 24,999 രൂപയ്ക്ക് വാങ്ങാം. ഒപ്പം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. 14,999 രൂപ വിലയുള്ള  ഫോൺ  ഓണർ 9i 12,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുക.  ഓണർ 9N ന് 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ലഭിക്കുക. ഈ ഫോണിന്‍റെ  4 ജിബി റാം– 64 ജിബി സ്റ്റോറേജ്,  3 ജിബി റാം– 32 ജിബി സ്റ്റോറേജ് പതിപ്പുകള്‍ യഥാക്രമം 13,999 രൂപയും 11,999 രൂപയും വിലയില്‍ നിന്നും കുറവോടെ ഫോണുകള്‍ 11,999  രൂപയ്ക്കും 9,999  രൂപയ്ക്കും വാങ്ങാം.

ബജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട് ഫോണായ ഓണർ 7A ന് നൽകുന്നത് 3,000 രൂപ ഇളവാണ്. 10,999 രൂപ വിലയുള്ള ഫോൺ 7,999 രൂപയ്ക്ക് വാങ്ങാം. ഫെയ്സ്അൺലോക്ക് ഫീച്ചറുള്ള ഓണർ 7S 2500 രൂപ ഇളവില്‍ 6499 രൂപയ്ക്ക് വാങ്ങാം. ഓണർ 9 ലൈറ്റ് ന് നൽകുന്നത് 5000 രൂപയുടെ ഇളവാണ്. അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന ഓണർ 9 ലൈറ്റ് 11,999 രൂപയ്ക്ക് വാങ്ങാം. പഴയ ഫോൺ നൽകി വാങ്ങുന്നവർക്ക് 3,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും.

അൽപം പഴയ മോഡലാണെങ്കിലും, ഓണർ 8 പ്രോ ഓണർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും മികച്ച സ്മാർട് ഫോണുകളിൽ ഒന്നാണ്. 29,999 രൂപ വിലയുള്ള ഓണർ 8 പ്രോ 19,999 രൂപയ്ക്കാണ് വിൽക്കുക. 10,000 രൂപയാണ് വെട്ടിക്കുറച്ചത്.
 

PREV
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍