
സിലിക്കൺവാലി: സസ്പെൻസ് അവസാനിച്ചിട്ടില്ല! ആൻഡ്രോയിഡ് ഒ സീരീസിന്റെ പേരെന്തായിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ലോകം. പതിവുപോലെ ഒ അക്ഷരത്തിൽ തുടങ്ങുന്ന ഏതെങ്കിലും മധുരപലഹാരത്തിന്റെ പേരായിരിക്കും തങ്ങളുടെ അടുത്ത വേർഷനെന്നു ഗൂഗിൾ നേരത്തേതന്നെ സൂചന നൽകിയിരുന്നു. ഇതേത്തുടർന്ന് "ആൻഡ്രോയിഡ് ഒറിയോ' എന്ന പേരാണ് വ്യാപകമായി പ്രചരിച്ചത്.
എന്നാൽ, ഏവരെയും ഞെട്ടിച്ച് "ആൻഡ്രോയിഡ് ഒക്ടോപ്പസ്' എന്ന പേരാണ് ഇപ്പോൾ പുതിയ വേർഷന്റേതായി പ്രചരിക്കുന്നത്. ആൻഡ്രോയിഡ് ഒ ഡെവലപ്പർ പുറത്തുവിട്ട പ്രിവ്യു ഇമേജിലാണ് ഒക്ടോപ്പസ് എന്നു കാണിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്റെ ഉറവിടം ഗൂഗിൾ തന്നെയാണോ എന്നു വ്യക്തമല്ല. മധുരപലഹാരം എന്നു പറഞ്ഞിട്ട് എങ്ങനെയാണ് നീരാളിയിൽ എത്തിയതെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.
എന്നാല്‍ ഇത് താല്കാലികമായി ഇട്ടപേരാണ് എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട്. അതേ സമയം മധുരപലഹാരമല്ലെങ്കിലും ലോകത്തെവിടെയോ ഒക്ടോപ്പസ് എന്ന പേരിൽ ഒരു ഭക്ഷണപദാർഥം ഉണ്ടെന്ന് ചിലര്‍ വാദിക്കുന്നു. എന്തായാലും ഗൂഗിള്‍ ഒ എന്നത് എന്താണെന്ന് അടുത്ത മാസം മധ്യത്തില്‍ പ്രഖ്യാപിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam