ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

Published : Feb 02, 2017, 11:57 AM ISTUpdated : Oct 05, 2018, 02:51 AM IST
ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

Synopsis

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സംവിധാനമാണ് ഗൂഗിളിന്‍റെ ജി-മെയില്‍. എന്നാല്‍ അനിവാര്യമായ ഒരു അപ്ഡേറ്റുമായി എത്തുകയാണ് ഗൂഗിള്‍. അതിനാല്‍ ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം ജി-മെയില്‍ ജാവ സ്ക്രിപ്റ്റ് ഫയലുകൾ ഉപേക്ഷിക്കുകയാണ്.  അതിന് പുറമേ പഴയ ക്രോം വേർഷനുകൾ, വിൻഡോസ് എക്സ്പി, വിസ്റ്റ ഉപേക്ഷിക്കാൻ പോകുകയാണെന്ന് ജിമെയിൽ അറിയിച്ചു. 

ഈ ഡിവൈസുകളിൽ തുറക്കുന്ന ജിമെയിൽ അക്കൗണ്ടുകൾക്ക് സപ്പോർട്ടിങ് നൽകുന്നത് നിർത്തുകയാണ്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് വിൻഡോസിന്റെ ഈ വേർഷനുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ക്രോമിന്‍റെ ഏറ്റവും പുതിയ വേരഷൻ 55 ഉപയോഗിക്കാനാണ് നിർദ്ദേശം. ഫെബ്രുവരി 8 ന് ഇത് സംബന്ധിച്ച് ജി-മെയില്‍ നേരിട്ട് ഉപയോക്താക്കള്‍ക്ക് മെയില്‍ അയക്കും.

ജിമെയിൽ ഉപയോഗിക്കുന്ന നിരവധി പേർ ഇപ്പോഴും ക്രോം 53 വേര്‍ഷനു താഴെയുള്ള ബ്രൗസറുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ വിൻഡോസ് എക്സ്പി, വിസ്റ്റ വേർഷനുകൾക്ക് മൈക്രോസോഫ്റ്റ് തന്നെ സപ്പോർട്ടിങ് നൽകുന്നത് നിർത്തിയിരിക്കുന്നു. ക്രോം 53 വേർഷനു താഴെയുളളവർക്ക് ഈ വർഷം അവസാനം വരെ സേവനം നൽകും. 

പഴയ വേർഷനുകളിൽ ജിമെയിൽ തുറന്നാൽ എച്ച്ടിഎംഎൽ വേർഷനിലേക്ക് താനെ മാറ്റുന്നതാണ്. വിൻഡോസ് എക്സ്പി, വിസ്റ്റ ഒഎസുകൾക്ക് വേണ്ടിയാണ് ക്രോം 49 പതിപ്പ് പുറത്തിറക്കിയത്. ഇതിൽ നിരവധി സുരക്ഷാ പ്രശ്നങ്ങളുണ്ട്. പഴയ വേർഷനുകൾ മാറ്റാൻ നേരത്തെയും മുന്നറിയിപ്പ് മെസേജുകൾ ഗൂഗിൾ നൽകിയിട്ടുണ്ട്. പഴയ വേർഷനുകളിൽ ജിമെയിൽ തുറന്നാൽ ഹാക്കിങ് സാധ്യത കൂടുതലാണ്. 
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി