കുട്ടികള്‍ മൊബൈലില്‍ അശ്ലീലം കാണുന്നുണ്ടോ; മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ പിടിക്കാം

By Web DeskFirst Published Jan 1, 2018, 12:29 PM IST
Highlights

മാതാപിതാക്കളെ കബളിപ്പിച്ച് അശ്ലീല വീഡിയോ കാണുന്ന കുട്ടികളുടെ സ്വഭാവം തിരിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്പ്. ഇത്തരം ചിത്രങ്ങള്‍ മക്കള്‍ കാണുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അവരെ മനസ്സിലാക്കി തിരുത്താന്‍ കഴിയാത്തതിന്‍റെ വിഷമത്തിലാണ് മാതാപിതാക്കള്‍. അതിനെല്ലാം പരിഹാരമായിട്ടാണ് പുതിയൊരു ആപ്പ് എത്തിയിരിക്കുന്നത്. 

ഗാലറി ഗാര്‍ഡിയന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കുട്ടികള്‍ അത്തരം ചിത്രങ്ങള്‍ എടുത്താല്‍ മാതാപിതാക്കള്‍ക്ക് ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ എത്തുന്ന തരത്തിലാണ് ആപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി നിങ്ങള്‍ ആദ്യം കുട്ടികളുടെയും ഫോണില്‍ ഗാര്‍ഡിയന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

 തുടര്‍ന്ന് ഫോണ്‍ ചെയ്താല്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.കുട്ടികളുടെ ഫോണില്‍ ചൈല്‍ഡ് എന്നും മാതാപിതാക്കളുടെ ഫോണില്‍ പാരന്‍റ് എന്നും സെലക്ട് ചെയ്താല്‍ മതി. കുട്ടികളുടെ ഫോണില്‍ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്പ് സ്‌കാന്‍ ചെയ്യും. ഇതില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ മാതാപിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വരുകയും ചെയ്യും.

click me!