പോണ്‍സൈറ്റുകളില്‍ ആള് കുറയുന്നു, കാരണം ഇതാണ്...

Published : Aug 01, 2017, 02:55 PM ISTUpdated : Oct 05, 2018, 12:32 AM IST
പോണ്‍സൈറ്റുകളില്‍ ആള് കുറയുന്നു, കാരണം ഇതാണ്...

Synopsis

ഇന്റര്‍നെറ്റ് വ്യാപകമായതോടെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍  വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ഇത്തരം സൈറ്റുകള്‍ കാണരുതെന്ന് പല വിധത്തിലുള്ള നിര്‍ദേശങ്ങളുണ്ടായിട്ടും അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ എണ്ണം അനുദിനം പെരുകി. എന്നാല്‍  ഈയിടെയായി പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മറ്റൊരു വിനോദ പരിപാടി ആളുകളെ അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗെയിം ഓഫ് ത്രോണ്‍സ് എന്ന ലോകജനപ്രിയ പരിപാടിയുടെ ഏഴാം സീസണ്‍ ആരംഭിച്ചതോടെയാണ് ഈ മാറ്റം. ഒരു കോടി ആളുകള്‍ ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീസണ്‍ ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണുന്നില്ല. ഇതാണ് അശ്ലീല സൈറ്റുകളെയും ബാധിച്ചത്.

പ്രമുഖ പോണ്‍സൈറ്റിന്റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 4.5% കുറവ് ആണ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മറ്റ് ആറ് സീസണുകളുടെയും പ്രകടനം അശ്ലീല സൈറ്റുകളുടെ പ്രേക്ഷകരെ കുറച്ചിരുന്നുവെങ്കിലും ഇത്രയധികം ബാധിക്കുന്നത് ഇതാദ്യമായാണ്. ആവിഷ്‌കാര രീതിയിയിലെയും കഥാഗതിയിലെയും പ്രത്യേകതകള്‍ കൊണ്ട് കോടിക്കണക്കിന് ആരാധകരെയാണ് ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഫാന്റസി പരമ്പര നേടിയെടുത്തത്.

ഡേവിഡ് ബെനിയോഫ്, ഡബ്ലിയുബി വെയിസ് എന്നിവര്‍ ചേര്‍ന്നാണ് നോവലിന് ദൃശ്യവിഷ്‌കാരം നല്‍കിയത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കലാസംവിധാനത്തിനും വന്‍പ്രാധാന്യം കൊടുക്കുന്നതു കൊണ്ട് വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രീകരണം. ഏഴാം പതിപ്പ് ഉള്‍പെടെ രണ്ടു സീസണുകളാണ് പരമ്പരയില്‍ പുറത്തിറങ്ങാനുളളത്.


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍