
ദില്ലി: ഏത് വിധേനയും ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ മറ്റൊരു ആകര്‍ഷകമായ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു. ഒരു വര്‍ഷം, അതായത് 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന രീതിയിലുള്ള ഈ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പാക്കില്‍ ദിവസവും 2 ജിബി ഡാറ്റ ലഭിക്കും. ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും ആകര്‍ഷകമായ വാര്‍ഷിക പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണിത്.
365 ദിവസവും നോണ്‍സ്റ്റോപ്പ് സ്‌ക്രോളിംഗ്, സ്ട്രീമിങ്, സര്‍ഫിംഗ് എന്ന വാഗ്ദാനത്തോടെയാണ് 1515 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി വീതം ഡാറ്റ (ഒരു വര്‍ഷം ആകെ 720 ജിബി ഡാറ്റ) ഇതുപയോഗിച്ച് ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗമായിരിക്കും ഡാറ്റയ്ക്ക് ലഭിക്കുക. ഇതിന് പുറമെ ഇന്ത്യയിലുടനീളം അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസവും 100 എസ്എംഎസ് വീതവും കമ്പനി നല്‍കുന്നു.
ഒരു ദിവസം 4.15 രൂപയേ ഇതിന് ചിലവ് വരുന്നുള്ളൂ. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ആകര്‍ഷകമായ ഡാറ്റാ പാക്കാണിത്. സ്വകാര്യ കമ്പനികള്‍ 2ജിബി/ഡേ ഡാറ്റാ പ്ലാനുകള്‍ക്ക് ഇതിലേറെ തുക ഈടാക്കുന്നുണ്ട്. എന്നാല്‍ 1515 രൂപ പ്ലാനില്‍ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Read more: മൂന്ന് മാസത്തേക്ക് ചെറിയ തുക മാത്രം; മതിയാവോളം കോള്‍ വിളിക്കാന്‍ ഒരു ബിഎസ്എന്‍എല്‍ പ്ലാന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം