'ഇന്ത്യയാണ് മെച്ചം' ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറിയ ടെക്കിയുടെ കുറിപ്പ് വൈറൽ

Published : Mar 01, 2025, 12:44 PM ISTUpdated : Mar 01, 2025, 12:48 PM IST
'ഇന്ത്യയാണ് മെച്ചം' ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറിയ ടെക്കിയുടെ കുറിപ്പ് വൈറൽ

Synopsis

ഇന്ത്യയിലും ലണ്ടനിലും ഐടി ജോലികള്‍ക്ക് എന്ത് ശമ്പളം ലഭിക്കും? ടെക്കികള്‍ക്ക് പ്രിയപ്പെട്ട ഇടം ഏതാണ്? 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ലണ്ടനിലേക്ക് താമസം മാറിയ ടെക് പ്രൊഫഷണലിന്‍റെ സോഷ്യൽ മീഡിയ കുറിപ്പുകൾ വൈറലാകുന്നു. രണ്ടിടത്തെയും തൊഴിൽ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള അർണവ് ഗുപ്‍ത എന്ന ടെക്കിയുടെ കുറിപ്പാണ് വൈറലാകുന്നത്. ആറ് മാസം മുമ്പ് ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറിയ അർണവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് തന്‍റെ അനുഭവങ്ങൾ പങ്കുവച്ചത്. ഇന്ത്യയിൽ, മറ്റ് തൊഴിലുകളെ അപേക്ഷിച്ച് ടെക് ജോലികൾക്ക് സാധാരണയായി കൂടുതൽ വേതനം ലഭിക്കുന്നുവെന്നും യുകെയിൽ അങ്ങനെ അല്ലെന്നും അർണവ് ഗുപ്‍ത തുറന്നുപറയുന്നു. യുകെയിൽ ടെക് ജോലികൾ മറ്റ് തൊഴിലുകൾക്ക് തുല്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇപ്പോൾ മെറ്റയിൽ എഞ്ചിനീയറിംഗ് മാനേജരാണ് അർണവ് ഗുപ്‍ത എന്നാണ് അദ്ദേഹത്തിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നത്. ഗ്ലോബൽ ടാലന്‍റ് വിസയിലാണ് താൻ യുകെയിൽ എത്തിയതെന്നും അത് ടെക് സ്റ്റാർട്ടപ്പുകൾ പര്യവേക്ഷണം ചെയ്യാൻ തനിക്ക് അവസരം നൽകിയെന്നും അർണവ് ഗുപ്‍ത പറഞ്ഞു. ഒരു വലിയ ടെക് കമ്പനിയിൽ ചേരാൻ തീരുമാനിക്കുന്നതിന് മുമ്പ് നിരവധി സ്റ്റാർട്ടപ്പുകളുമായി സീനിയർ, ലീഡർഷിപ്പ് റോളുകളെക്കുറിച്ച് ഗുപ്‍ത സംസാരിച്ചിരുന്നു.

മറ്റ് തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോൾ ടെക് ജോലികളിലെ ശമ്പളം എങ്ങനെയെന്നതാണ് ഇരു രാജ്യങ്ങളും തമ്മിൽ അദ്ദേഹം എടുത്തുകാണിച്ച ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന്. ഇന്ത്യയിൽ, ടെക് ജോലികൾക്ക് പലപ്പോഴും മറ്റ് തൊഴിലുകളെ അപേക്ഷിച്ച് വളരെ ഉയർന്ന ശമ്പളം ലഭിക്കുന്നു. എന്നാൽ യുകെയിൽ ഇന്ത്യയിലെപ്പോലെ മറ്റ് ജോലികളെ അപേക്ഷിച്ച് ടെക് തൊഴിലുകള്‍ക്ക് 10-20 മടങ്ങ് ശമ്പളം കൂടുതൽ ലഭിക്കുന്നില്ലെന്ന് ഗുപ്‍ത എക്സിൽ എഴുതി. യുകെയിലെ ടെക് ജോലികൾ മികച്ച വേതനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ശമ്പളം ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതല്ല എന്ന് ഗുപ്‍ത ഉറപ്പിച്ചുപറയുന്നു.

യുകെയിൽ, ധനകാര്യ ജോലികളാണ് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നതെന്നും ജോലിയോടുള്ള അഭിനിവേശത്തേക്കാൾ ഉയർന്ന വരുമാനത്തിന് മുൻഗണന നൽകുന്നവർ ഇത്തരം ജോലികൾ ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ടെക് മേഖലയിൽ ജോലി ചെയ്യുന്ന മിക്ക ആളുകളും സാമ്പത്തിക നേട്ടത്തിനുപകരം ജോലികൾ ആസ്വദിക്കാൻ വേണ്ടി മാത്രം ടെക്ക് ജോലികൾ തിരഞ്ഞെടുക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. യുകെയിലെ ടെക് വ്യവസായത്തിന്‍റെ ഒരു ഗുണം, ആളുകൾ അവരുടെ ജോലിയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാന്‍ പ്രവണത കാണിക്കുന്നു എന്നതാണെന്നും അവർ അതിൽ പണത്തിനു വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നതെന്നും ഗുപ്‍ത അഭിപ്രായപ്പെട്ടു.

അതേസമയം ഇന്ത്യയിൽ, ഒരേ വ്യവസായത്തിനുള്ളിൽ തന്നെ ശമ്പള വ്യത്യാസങ്ങൾ വളരെ വലുതായിരിക്കുമെന്നും ഗുപ്‍ത എഴുതുന്നു. ഈ വലിയ വ്യതിയാനം വിഷലിപ്‍തമായ തൊഴിൽ അന്തരീക്ഷം സൃഷ്‍ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വ്യത്യാസങ്ങൾക്കിടയിലും ടെക് പ്രൊഫഷണലുകൾക്ക് ഇന്ത്യയ്ക്ക് ചില ഗുണങ്ങളുണ്ടെന്നും ഗുപ്‍ത സമ്മതിക്കുന്നു.  ഇന്ത്യയിൽ വളരെയധികം തൊഴിലവസരങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. "സാങ്കേതിക ജോലികളുടെ എണ്ണം വളരെ കൂടുതലാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ നിരവധി ഓഫീസുകളും ഇന്ത്യയിൽ ഉണ്ട്, ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. യുഎസ്എ ഒഴികെ മറ്റേതൊരു സ്ഥലത്തേക്കാളും അവസരങ്ങൾ ഇന്ത്യയിൽ വളരെ കൂടുതലാണ്"- അർണവ് ഗുപ്‍ത പറയുന്നു.

Read more: അടിച്ചുപോയാൽ ഏത് കൊലകൊമ്പനായാലും എയറിലാവും; വാട്‌സ്‌ആപ്പിന് ട്രോൾ, പ്രശ്നം പരിഹരിച്ചെന്ന് മെറ്റ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്
സാംസങ്ങും ആപ്പിളും പൊള്ളിയിട്ടും മോട്ടോറോള പിന്നോട്ടില്ല; അള്‍ട്രാ-തിന്‍ എഡ്‍ജ് 70 ഉടന്‍ ഇന്ത്യയിലെത്തും